സ്വന്തം ലേഖകൻ
കോട്ടയം : നൂറ് ശതമാനം ഫണ്ട് ചിലവഴിച്ച് മികച്ച നേട്ടം കൈവരിച്ച തോമസ് ചാഴികാടൻ എം പി ക്ക് എൽ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ജനകീയ സ്വീകരണം നൽകും.
കോട്ടയം കെ പി എസ് മേനോൻ ഹാളിൽ നാളെ (10/7/ 23 തിങ്കൾ ) നാല് പി എമ്മിന് നടക്കുന്ന അനുമോദന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. 2023 മെയ് 31 വരെ എംപി ഫണ്ട് ആയി ലഭിച്ച 7 കോടി രൂപയിൽ 7.02 കോടി ചെലവഴിച്ചാണ് തോമസ് ചാഴികാടൻ സമാനതകളില്ലാത്ത നേട്ടത്തിന് അർഹനായത്.
തുക പൂർണമായും ചെലവഴിച്ചതിന്റെ അടിസ്ഥാനത്തിൽ 10 കോടി രൂപ കൂടി തോമസ് ചാഴികാടന് അനുവദിച്ചുകൊണ്ട് കേന്ദ്രത്തിൽ നിന്നും ഉത്തരവായിട്ടുണ്ട്. അനുവദിച്ച തുകയിൽ 85% എങ്കിലും ചെലവഴിക്കുന്നവർക്ക് മാത്രമാണ് അടുത്ത ഗഡുവായി ഫണ്ട് അനുവദിക്കുന്നത്.
മറ്റെല്ലാരംഗത്തു മെന്നപോലെ വികസനകാര്യത്തിലും ഫണ്ട് വിനിയോഗത്തിലും ചാഴികാടൻ മറ്റ് ജനപ്രതിനിധികൾക്ക് മാതൃക യാവുകയാണ്.
ജോസ് കെ മാണി എംപി, മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റ്യൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി കെ ശശിധരൻ , സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ , സി കെ ആശ എം എൽ എ,ജോബ് മൈക്കിൾ എംഎൽഎ , സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, ബെന്നി മൈലാടൂർ ,എംടി കുര്യൻ,മാത്യൂസ് ജോർജ് , പി ഒ വർക്കി, സോജൻ ആലക്കുളം, ഔസേപ്പച്ചൻ തകടിയേൽ, ജിയാ ഷ് കരീം, ബോബൻ ടി തെക്കേൽ ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
The post എംപി ഫണ്ട് വിനിയോഗത്തിൽ ജനപ്രതിനിധികൾക്ക് മാതൃക ; നൂറ് ശതമാനം ഫണ്ട് ചിലവഴിച്ച് മികച്ച നേട്ടം കൈവരിച്ച തോമസ് ചാഴികാടൻ എം പി ക്ക് എൽ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം; സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]