
ദേശീയപാത സർവീസ് റോഡിന് സമീപം കിണർ ഇടിഞ്ഞു
മൊകവൂർ ∙ ദേശീയപാതയിൽ സർവീസ് റോഡിനു സമീപം കിണർ ഇടിഞ്ഞു. വള്ളൂള്ളി ഗിരീഷിന്റെ വീടിനു 2 മീറ്റർ അകലത്തിൽ സർവീസ് റോഡിന് സമീപത്തെ കിണറാണ് ഇടിഞ്ഞത്.
ദേശീയപാത നിർമാണത്തിനു ഭാഗമായി സ്ഥലം വിട്ടു നൽകിയിരുന്നു. സർവീസ് റോഡിന് വിട്ടു നൽകിയപ്പോൾ സംരക്ഷണ ഭിത്തി ദേശീയപാത അധികൃതർ നിർമിച്ചു നൽകുമെന്ന് പറഞ്ഞതായി വീട്ടുകാർ പറയുന്നു. സർവീസ് റോഡിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ കിണറിൽ വിള്ളൽ വീണു. കിണറിന് സമീപം ഒരു മീറ്റർ അകലത്തിലുള്ള പരസ്യ ബോർഡ് ഭീഷണിയാണ്.
കഴിഞ്ഞമാസം ഇതേ സർവീസ് റോഡിൽ മീറ്ററുകൾ അകലത്തിലാണു കൂറ്റൻ പരസ്യ ബോർഡ് സർവീസ് റോഡിന് കുറുകെ വീണത്. പരസ്യ ബോർഡ് ഉടൻ നീക്കം ചെയ്യണമെന്ന് അതു സ്ഥാപിച്ചവരോടു വീട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. കിണർ ഇടിഞ്ഞതോടെ മറ്റൊരു കിണർ കുഴിക്കാൻ സ്ഥലം ഇല്ലാതെ വീട്ടുകാർ പ്രതിസന്ധിയിലാണ്.
തൊട്ടടുത്ത വീട്ടിൽ നിന്നു താൽക്കാലിക സംവിധാനം ഒരുക്കിയാണു ശുദ്ധജലം ഉപയോഗിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]