സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴയേ തുടർന്ന് കോട്ടയം നഗര പരിധിയിൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ഇതേ തുടർന്ന് വിവിധ സ്ഥലങ്ങളിലായി ആരംഭിച്ച ക്യാമ്പുകളിലെല്ലാം സജീവ പ്രവർത്തനങ്ങളുമായി നഗരസഭാ അധികൃതർ. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും 24 മണിക്കൂറും അവശ്യ സാധനങ്ങളുമായി അധികൃതർ എത്തുന്നു.
കുടിവെള്ളവും, ഗ്യാസും, ഭക്ഷ്യ ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ നഗരസഭാ ജീവനക്കാർ മുന്നിലുണ്ട്. ക്യാമ്പുകൾ സന്ദർശിച്ച് ചെയർപേഴ്സണും, സെക്രട്ടറിയും, കൗൺസിലർമാരും ഉൾപ്പെടെയുള്ളവർ സ്ഥിതിവിവരങ്ങൾ അന്വേഷിച്ചു.
കോടിമത വെൽ മൗണ്ട് ക്യാമ്പിൽ 150 ഓളം പേരാണ് താമസിക്കുന്നത്. ക്യാമ്പുകളിൽ രാത്രിയിലടക്കം കുടിവെള്ളമുൾപ്പെടെയുള്ള സൗകര്യങ്ങൾ എത്തിച്ചുകൊടുക്കുന്നതിന് നഗരസഭാ ജീവനക്കാർ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉണർന്നു പ്രവർത്തിക്കുന്നു. മഴ കുറഞ്ഞതോടെ വീടുകളിലെ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മിക്ക ക്യാമ്പുകളും നാളെയോടെ പിരിച്ചു വിട്ടേക്കും
The post കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പുകൾ സജീവം; ചെയർപേഴ്സണും, സെക്രട്ടറിയും, ക്യാമ്പുകൾ സന്ദർശിച്ചു; കുടിവെള്ളവും, ഗ്യാസും , ഭക്ഷ്യ ഉൽപന്നങ്ങളും എത്തിച്ചു; രാത്രി വൈകിയും ശുചീകരണപ്രവർത്തനങ്ങൾ നടത്തി ആരോഗ്യവിഭാഗം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]