
മന്ത്രി കൊണ്ടുപോയി കന്യാകുമാരി ബസ്! എറണാകുളം– കന്യാകുമാരി ബസ് പത്തനാപുരത്തേക്ക് കൊണ്ടുപോയി
കൊച്ചി ∙ എറണാകുളത്തു നിന്നു കന്യാകുമാരിയിലേക്കുള്ള കെഎസ്ആർടിസി ബസ് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ മണ്ഡലമായ പത്തനാപുരത്തേക്കു കൊണ്ടു പോയി. ദിവസവും വൈകിട്ട് ഏഴിന് എറണാകുളത്തു നിന്നു പുറപ്പെട്ട് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്കു സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണു കൊച്ചിക്കു നഷ്ടമായത്. ഈ ബസ് ഇനി മുതൽ പത്തനാപുരത്തു നിന്നു കന്യാകുമാരിയിലേക്കു സർവീസ് നടത്തും.
എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു കന്യാകുമാരിയിലേക്കു 2 സർവീസാണുണ്ടായിരുന്നത്. ഉച്ചയ്ക്ക് 2.30നും വൈകിട്ട് 7നും. ഇതിൽ ഉച്ചയ്ക്കു 2.30നു പുറപ്പെടുന്ന, കോട്ടയം, കൊട്ടാരക്കര, തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്കുള്ള സർവീസ് പതിവു പോലെ തുടരും. വൈകിട്ട് 7നുള്ള സർവീസാണു ബസ് ഉൾപ്പെടെ പത്തനാപുരത്തേക്കു കൊണ്ടു പോയത്.
തിരക്കു കുറവായതുകൊണ്ടാണു വൈകിട്ട് 7നുള്ള സർവീസ് നിർത്തിയതെന്നാണു കെഎസ്ആർടിസി അധികൃതർ പറയുന്നത്. എന്നാൽ ഓൺലൈൻ റിസർവേഷൻ ഉണ്ടായിരുന്ന ഈ ബസിൽ മിക്കപ്പോഴും മോശമല്ലാത്ത തിരക്കുണ്ടായിരുന്നുവെന്നു യാത്രക്കാർ പറയുന്നു. കന്യാകുമാരിക്കു പോകാൻ എറണാകുളത്തില്ലാത്ത തിരക്ക് പത്തനാപുരത്തു നിന്നുണ്ടോയെന്നും യാത്രക്കാർ ചോദിക്കുന്നു.
ഡബിൾ ഡക്കർ ടൂർ ബസ് 15 മുതൽ
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ നടപ്പാക്കുന്ന ഡബിൾ ഡക്കർ സിറ്റി ടൂർ ബസ് സർവീസ് 15 മുതൽ തുടങ്ങും. വൈകിട്ട് 5നു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 80 സീറ്റുള്ള ബസ് ബോട്ട് ജെട്ടി സ്റ്റാൻഡിൽ നിന്നു പുറപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]