സ്വന്തം ലേഖകൻ
കോട്ടയം: രണ്ടു ദിവസം മുൻപ് പാലാക്കടുത്ത് വലവൂരില്‍ നിന്ന് കാണാതായ ലോട്ടറി വില്പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ സംഭവം. മൃതദേഹം കണ്ടെത്തിയ സമയത്ത് നഗ്നമായ നിലയിലായിരുന്നു. കൂടാതെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കഴുത്തില്‍ തുണി ചുറ്റിയ നിലയിലുമായിരുന്നു.
വലവൂര്‍ സ്വദേശിനി പ്രീതിയുടെ (31) മൃതദേഹമാണ് ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തും വലവൂര്‍ സ്വദേശിയുമായ ലോട്ടറി വില്പനക്കാരൻ പ്രകാശനെ (51) ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പ്രീതിയെ കൊന്ന ശേഷം പ്രകാശന് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം പ്രകാശനുമായി പ്രീതി സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലായിരുന്ന പ്രീതിയുടെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. ഇതിന്റെ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് പറഞ്ഞു. പ്രീതിക്ക് നാലും പന്ത്രണ്ടും വയസ്സുള്ള രണ്ടു മക്കളുണ്ട്. മൂത്തകുട്ടിയെ പൊലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇളയ കുട്ടി മറ്റൊരു ബന്ധുവിനൊപ്പമാണ്.
The post പാലായില്‍ നിന്നും കാണാതായ യുവതിയെ പറമ്പിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മൃതദേഹം കണ്ടെത്തിയത് നഗ്നമായി, കഴുത്തിൽ ഷാളിട്ട് കുരുക്കിയ നിലയിൽ; യുവതിക്കൊപ്പം കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]