സ്വന്തം ലേഖിക
കോട്ടയം: സാനിറ്ററി പാഡുകളുടെ അപകടാവസ്ഥ ചര്‍ച്ചയാവുമ്പോഴും മെന്‍സ്ട്രല്‍ കപ്പിനോട് ആളുകള്‍ക്കുള്ള വിമുഖതയ്ക്ക് കുറവൊന്നും ഇല്ല.
മെന്‍സ്ട്രല്‍ കപ്പ് എങ്ങനെ ഉപയോഗിക്കാം, എന്തെങ്കിലും പ്രശ്നമുണ്ടാകുമോ,എന്നിങ്ങനെ പലതരം ആശങ്കകളാണ് സമൂഹത്തിന്റെ വിമുഖതയ്ക്ക് കാരണം. സത്യാവസ്ഥ അറിഞ്ഞാല്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
ശരീരത്തിനും പ്രകൃതിയ്ക്കും ദോഷം ചെയ്യാത്ത മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ കൊണ്ടുണ്ടാക്കുന്നതാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും തിളപ്പിച്ച വെള്ളത്തില്‍ അഞ്ചമിനിറ്റ് ഇട്ടുവയ്ക്കുന്നതാണ് നല്ലത്.
ഉപയോഗ ശേഷം സാനിറ്ററി പാഡുകള്‍ ഡിസ്പോസ് ചെയ്യുന്നത് പോലെ മെന്‍സ്ട്രല്‍ കപ്പുകള്‍ കളയേണ്ടതില്ല. ഇവ അഞ്ചുവര്‍ഷം വരെ ഉപയോഗിക്കുന്നതില്‍ യാതൊരു കുഴപ്പവും ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഒരു വര്‍ഷം സാനിറ്ററി പാഡുകള്‍ക്ക് മാത്രമായി ഒരു സ്ത്രീ ഏകദേശം 2,000 രൂപയാണ് ചിലവാക്കുന്നത് എന്നാലോചിച്ചാല്‍ മെന്‍സ്ട്രല്‍ കപ്പ് നല്കുന്ന സാമ്പത്തിക ലാഭവും മനസിലാവും.
പാഡുകള്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തിന് ഉണ്ടാകുന്ന ദുര്‍ഗന്ധം ഇല്ലാത്തതും ഏകദേശം പന്ത്രണ്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയുന്നതും മെന്‍സ്ട്രല്‍ കപ്പിന്റെ പ്രത്യേകതകളില്‍ ചിലതാണ്.
ആര്‍ത്തവസമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്സിന് തൊട്ടു താഴേയായാണ് ഇതു വയ്ക്കുക. ഇത് ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍ വച്ചു തന്നെ ശേഖരിയ്ക്കും. ഇതിനാല്‍ തന്നെ ഈ സമയത്തെ ഈര്‍പ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകില്ല.
മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോള്‍ ഇത് രക്തം ശേഖരിക്കുന്നു. ചരിഞ്ഞാലോ ഇരുന്നാലോ കമഴ്ന്നാലോ പൊസിഷന്‍ മാറി ലീക്കിംഗ് ഉണ്ടാകുമെന്ന ഭയവും വേണ്ട.
30 വയസിനു മുകളില്‍, പ്രസവം, സിസേറിയന് കഴിഞ്ഞവര്‍ക്കാണ് ലാര്‍ജ് വേണ്ടത്. തീരെ ചെറിയെ പെണ്‍കുട്ടികള്‍ക്കാണ് ചെറുത്. മീഡിയമാണ് മറ്റുള്ളവര്‍ക്ക്. ആദ്യ ഉപയോഗത്തിലെ പേടി മാറിക്കഴിഞ്ഞാല്‍ ഏറെ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണിത്.
The post എന്താണ് മെന്‍സ്ട്രല്‍ കപ്പ്…? എങ്ങനെ ഉപയോഗിക്കാം; എന്തെങ്കിലും പ്രശ്നമുണ്ടാകുമോ…? അറിയാം മെന്‍സ്ട്രല്‍ കപ്പിൻ്റെ അജ്ഞതകളും ആശങ്കകളും; നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരമിതാ…. appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]