സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം മുക്കോലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ടയാളെ ഇനിയും പുറത്തെത്തിക്കാൻ ആയില്ല.
90 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 20 അടിയോളം മണ്ണ് നിറഞ്ഞു കിടക്കുകയാണ്. മണ്ണിടിഞ്ഞ് വീഴുന്ന സാഹചര്യം രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ഇന്നലെ രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്.
പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജ് അപകടത്തില്‍പ്പെട്ടത്.
കിണറിന് വ്യാസം കുറഞ്ഞതും ആഴക്കൂടുതലും ആയതിനാല്‍ യന്ത്രസഹായം തേടുന്നതിനും പരിമിതിയുണ്ട്. ഇന്നുരാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തനം തുടരും.
The post 90 അടി താഴ്ച്ചയുള്ള കിണറില്‍ 20 അടിയോളം മണ്ണ്; മണ്ണിടിഞ്ഞ് വീഴുന്ന സാഹചര്യം രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളി; യന്ത്രസഹായം തേടുന്നതിനും പരിമിതി; കിണറ്റിലകപ്പെട്ടയാളെ കണ്ടെത്താനായില്ല; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം…..! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]