സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം കൂട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്. ശമ്പള പരിഷ്കരണം, വർദ്ധിച്ച പെൻഷൻ എന്നിവ കാരണം കെഎസ്ഇബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
നിലവിൽ, 56 വയസാണ് പെൻഷൻ പ്രായം. 56-ൽ നിന്നും കൂട്ടുന്നത് പഠിക്കാൻ റിയാബ് ചെയർമാൻ അധ്യക്ഷനായുള്ള പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം കൂടുക എന്ന നീക്കത്തിലേക്ക് സർക്കാർ എത്തിയത്. അടുത്ത മൂന്ന് വർഷത്തിനകം 4,000 പേരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്.
നിലവിലെ, പെൻഷൻ ബാധ്യത 29,657 കോടി രൂപയാണ്. നിരവധി ആളുകൾ വിരമിക്കുമ്പോൾ, കൃത്യമായ സർക്കാർ ഇടപെടൽ നടന്നില്ലെങ്കിൽ 2025-26 മുതലുള്ള പെൻഷൻ വിതരണം വീണ്ടും പ്രതിസന്ധിയിലാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കെഎസ്ഇബിയിൽ സർക്കാർ അനുമതിയില്ലാതെ രണ്ട് തവണ ശമ്പള പരിഷ്കരണം നടത്തിയത് വൻ കടബാധ്യതയ്ക്ക് കാരണമായിട്ടുണ്ട്.
കെഎസ്ഇബിക്ക് പുറമേ, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി തുടങ്ങിയവയുടെ പെൻഷൻ പ്രായപരിധി കൂട്ടുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
The post കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം കൂട്ടാൻ സാധ്യത; അടുത്ത മൂന്ന് വർഷത്തിനകം സർവീസിൽ നിന്നും വിരമിക്കുന്നത് 4,000 പേരെന്ന് കണക്ക് ; നിലവിലെ, പെൻഷൻ ബാധ്യത 29,657 കോടി ; സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ 2025-26 മുതലുള്ള പെൻഷൻ വിതരണം വീണ്ടും അവതാളത്തിലാകും ! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]