
തുറന്ന ഡബിൾ ഡെക്കർ ബസ് സർവീസ് കൊച്ചിയിൽ 13 മുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙തുറന്ന ഡബിൾ ഡെക്കർ ബസിലിരുന്നു കായൽ കാറ്റേറ്റ് കൊച്ചിക്കാഴ്ചകൾ കണ്ടു യാത്ര ചെയ്യാനുള്ള പുതിയ സർവീസുമായി കെഎസ്ആർടിസി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള പദ്ധതി 13നു തുടങ്ങും. അന്നു വൈകിട്ട് 6നു ബോട്ട് ജെട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങിലാണ് ഓപ്പൺ ഡബിൾ ഡെക്കർ ബസ് യാത്രയ്ക്കു തുടക്കമിടുക. ബസിന്റെ ട്രയൽ റൺ നടത്തി. മേൽഭാഗം തുറന്ന ബസിൽ ഇരുന്നു കാഴ്ചകൾ കണ്ടു യാത്ര ചെയ്യാൻ കൊച്ചി നഗരത്തിന്റെ മിക്കയിടങ്ങളിലും എത്തുന്ന റൂട്ടുകളാണു പരിഗണനയിലുള്ളത്.ബോട്ട് ജെട്ടി സ്റ്റാൻഡിൽ തുടങ്ങി തേവര, കൊച്ചിൻ പോർട്ട് ട്രസ്റ്റ് അവന്യു വോക്വേയിലെത്തി തിരികെ മഹാരാജാസ് കോളജിന്റെ മുന്നിലൂടെ ഹൈക്കോർട്ട് ജംക്ഷൻ, ഗോശ്രീ പാലങ്ങൾ എന്നിവിടങ്ങളിലൂടെ കാളമുക്ക് ജംക്ഷൻ വരെ സർവീസ് നടത്തുന്ന രീതിയിലാണ് ആദ്യഘട്ട റൂട്ട്.യാത്രാ നിരക്ക് കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. വൈകിട്ട് 5 മുതൽ 8.30 വരെയാകും യാത്ര.