
ടേക്ക് ഓഫിന് തൊട്ടുമുൻപ് പൈലറ്റ് കുഴഞ്ഞുവീണു; എയര്‍ ഇന്ത്യ വിമാനത്തിൽ ആശങ്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ ടേക്ക് ഓഫിനു തൊട്ടുമുൻപ് വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു. ബെംഗളൂരുവിൽ നിന്നും ഡൽഹിയിലേക്കു പോകേണ്ടിയിരുന്ന A12414 വിമാനത്തിന്റെ പൈലറ്റാണ് യാത്ര ആരംഭിക്കുന്നതിനു തൊട്ടു മുൻപ് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീണത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാന സർവീസ് അൽപനേരം വൈകിയെങ്കിലും അടിയന്തരമായി മറ്റൊരു പൈലറ്റിനെ ജോലിക്ക് നിയോഗിച്ച് എയർ ഇന്ത്യ, ബെംഗളൂരു– സർവീസ് നടത്തി.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. തങ്ങളുടെ ഒരു പൈലറ്റിന് ദേഹാസ്വസ്ഥ്യമുണ്ടായതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. കുഴഞ്ഞുവീണ പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് AFP (SAEED KHAN) ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.