
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ആയുർവേദ ക്യാംപ്
കൊച്ചി∙ കൊച്ചിൻ എംപ്ലോയീസ് അസോസിയേഷൻ വനിതാവേദിയുടെയും കോട്ടക്കൽ ആര്യവൈദ്യശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സർവകലാശാലയുടെ ഇലക്ട്രോണിക്സ് വകുപ്പ് ഓഡിറ്റോറിയത്തിൽവച്ച് യൂണിവേഴ്സിറ്റി ജീവനക്കാർക്കായി ‘ആയുർവേദ ദിനചര്യയും ആരോഗ്യപരിപാലനവും’ എന്ന വിഷയത്തിൽ പ്രഭാഷണവും അതിനെ തുടർന്ന് ക്യാംപും സംഘടിപ്പിച്ചു. ഇലക്ട്രോണിക്സ് വകുപ്പ് മേധാവി ഡോ.
ദീപ്തി ദാസ് കൃഷ്ണ ക്യാംപ് ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ ആര്യ വൈദ്യശാലയിലെ ഡോക്ടർ ജിതേഷ് കൃഷ്ണൻ പ്രഭാഷണം നടത്തുകയും ക്യാംപിന് നേതൃത്വം നൽകുകയും ചെയ്തു.
വനിതാവേദി കൺവീനർ മെറിമോൾ സ്വാഗതം പറഞ്ഞു. കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി. എം.
ശിവദാസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]