
ആയുർവേദം കാലാതീതം, വർത്തമാനകാലത്തും പ്രയോജനകരം: ഡോ. രതീഷ്
തെള്ളകം∙ നൂറ്റാണ്ടുകൾക്ക് മുമ്പ് കണ്ടുപിടിച്ച ആയുർവേദ യോഗങ്ങൾ വർത്തമാനകാലത്തും പ്രയോജനകരമാണെന്ന് പാലാ സെന്റ് തോമസ് കോളജ് ബയോകെമിസ്ട്രി അസോസിയേറ്റ് പ്രഫസർ ഡോ.
രതീഷ് എം. പറഞ്ഞു.
ഞായറാഴ്ച തെള്ളകം ചൈതന്യയിൽ വെച്ച് നടന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ പ്രവർത്തനോദ്ഘാടന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തകാലത്ത് ലോക ജനതയെ ഭയപ്പെടുത്തിയ കൊറോണ വൈറസിനെതിരെയും ആയുർവേദ മരുന്നുകളുടെ ഫലപ്രദമായ പ്രവർത്തനം ഗവേഷണത്തിലൂടെ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ആയുർവേദത്തിൽ വാത രോഗങ്ങൾക്ക് പൊതുവേ പറയുന്ന കുറുന്തോട്ടിയിൽ നിന്നും വേർപെടുത്തിയെടുത്ത മൂലകങ്ങൾ പേശികളിലും സന്ധികളിലും വരുന്ന നീർവീക്കത്തിനും വേദനയ്ക്കും ഗുണകരമാണെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു.
ഈ കണ്ടെത്തലിന് പേറ്റന്റും ലഭിച്ചു. എഎംഎഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സീനിയ അനുരാഗ് നിർവഹിച്ചു.
മുട്ടിന്റെ ആരോഗ്യത്തെ സംബന്ധിച്ച സെമിനാർ ഡോ. ഷമീർ തോടെങ്കൽ നയിച്ചു. യോഗത്തിൽ ഡോ രാജു തോമസ്, ഡോ.ഷാൻ ഷാഹുൽ, ഡോ സുഷ ജോൺ, ഡോ.ചാരുലതാ തമ്പി, ഡോ.ടിൻറു ജോസഫ്, ഡോ അഖിൽ ടോം മാത്യു എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]