
കൂറ്റൻ ബോർഡുകൾ താഴേക്ക് പതിച്ചു; ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ഭീഷണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂവാറ്റുപുഴ∙ കച്ചേരിത്താഴത്ത് കെട്ടിടത്തിലെ കൂറ്റൻ ബോർഡുകൾ താഴേക്കു പതിച്ച് ബസ് കാത്തിരിപ്പു കേന്ദ്രം തകർച്ച ഭീഷണിയിൽ. ശക്തമായ കാറ്റിലും മഴയിലും ദിവസങ്ങൾക്കു മുൻപാണ് കൂറ്റൻ ബോർഡുകളും ഇരുമ്പു കമ്പികളും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മേൽക്കൂരയിലേക്കു പതിച്ചത്. കൂർത്ത കമ്പികൾ ഉൾപ്പെടെ താഴേക്കു പതിച്ചെങ്കിലും മേൽക്കൂരയിൽ തങ്ങി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.പതിറ്റാണ്ടു പഴക്കമുള്ള ബസ് കാത്തിരിപ്പു കേന്ദ്രം ബലക്ഷയം നേരിടുന്നുണ്ട്. ഇതിനിടയിലാണ് കൂറ്റൻ ബോർഡ് ഇതിന്റെ മേൽക്കൂരയിൽ തകർന്നു വീണിരിക്കുന്നത്.
നിത്യേന നൂറുകണക്കിനു യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന സ്ഥലമാണ് ഇത്. ദിവസങ്ങൾക്കു മുൻപ് ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു പതിച്ച ബോർഡിന്റെ അവശിഷ്ടങ്ങളും കമ്പികളും ഇതുവരെ മാറ്റാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടായാൽ ഇത് മേൽക്കൂര തകർത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉള്ളിലേക്കു വീഴാനുള്ള സാധ്യത ഇവിടെ എത്തുന്ന യാത്രക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.