
ഗവർണർ രാജേന്ദ്ര അർലേക്കർ മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമൃതപുരി(കൊല്ലം)∙ ഗവർണർ രാജേന്ദ്ര അർലേക്കർ മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. ഗവർണറെയും പത്നിയെയും സ്വാമി പ്രണവാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ പൊന്നാടയണിഞ്ഞ് സ്വീകരിച്ചു. സാധാരണ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടിയാണ് അമ്മയുടെ പ്രവർത്തനങ്ങൾ എല്ലാമെന്ന് ഗവർണർ പറഞ്ഞു. ആധ്യാത്മികതയും സേവനവും ഒരുപോലെയാണ് അമ്മ കാണുന്നത്. ആ നിസ്വാർത്ഥ സേവനം വലിയ പുണ്യമാണ് രാജ്യത്തിനും ലോകത്തിനും സമ്മാനിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു. രണ്ടുമണിക്കൂറോളം മാതാ അമൃതാനന്ദമയിയുമായി സംവദിച്ച ഗവർണർ ആശ്രമവും പരിസരവും സന്ദർശിച്ചു.