
കുറ്റാക്കൂരിരുട്ടിൽ മാണിക്യമംഗലം ടൂറിസം ഡെസ്റ്റിനേഷൻ സെന്റർ; ഒരാഴ്ചയായി ലൈറ്റുകളൊന്നും കത്തുന്നില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാണിക്യമംഗലം ∙ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററിൽ കൂറ്റാകൂരിരുട്ട്. ഒരാഴ്ചയായി ഇവിടത്തെ ലൈറ്റുകളൊന്നും കത്തുന്നില്ല. മാണിക്യമംഗലം തുറയോടു ചേർന്നുള്ള ടൂറിസം ഡെസ്റ്റിനേഷൻ സെന്ററിലാണ് കൂരിരുട്ട് വ്യാപിച്ചിരിക്കുന്നത്. സായാഹ്നങ്ങളിൽ ധാരാളം ആളുകൾ ഇവിടെ വന്നിരിക്കാറുണ്ട്. കുട്ടികളുമായി വരുന്ന കുടുംബങ്ങൾ ഏറെ. പതിവായി സായാഹ്ന സവാരിക്ക് എത്തുന്നവരുണ്ട്. കൂടാതെ ഓപ്പൺ ജിമ്മും ഇവിടെയുണ്ട്. എന്നാൽ വെളിച്ചമില്ലാത്തതു കാരണം വരുന്നവർ നിരാശരായി തിരികെ പോകുന്നു.
ടൂറിസം ഡെസ്റ്റിനേഷൻ സെന്ററിലെ വൈദ്യുതി ശ്രേണിയുടെ പാനൽ ബോർഡ് കത്തിപ്പോയതു മൂലമാണ് വിളക്കുകൾ തെളിയാത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി പറഞ്ഞു. ഇതു മാറ്റുന്നതിന് പഞ്ചായത്ത് കെഎസ്ഇബിയിൽ 13,000 രൂപ അടച്ചിട്ടുണ്ട്. എന്നാൽ കെഎസ്ഇബി ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരാതികൾ നൽകിയിട്ടും ലൈറ്റുകൾ നന്നാക്കാത്തതിൽ മാണിക്യമംഗലം സൗഹൃദ കൂട്ടായ്മ പ്രതിഷേധിച്ചു.