
വാടകപ്പാത്രങ്ങൾ ആക്രിക്കടയിൽ വിറ്റയാളെ തിരിച്ചറിഞ്ഞു; പാത്രങ്ങൾ തിരിച്ചു കിട്ടിയതിനാൽ കേസെടുത്തില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താമരശ്ശേരി ∙ വാടക സ്റ്റോറിൽ നിന്നു പാചകത്തിന് എടുത്ത പാത്രങ്ങൾ ആക്രിക്കടയിൽ വിറ്റ് പണം വാങ്ങി കടന്നു കളഞ്ഞ യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. താമരശ്ശേരിയിൽ തന്നെ വാടക വീട്ടിൽ രക്ഷിതാക്കൾക്കൊപ്പമാണ് താമസം. പരാതിക്കാരന് പാത്രങ്ങൾ ചൊവ്വാഴ്ച തിരിച്ച് കിട്ടിയ സാഹചര്യത്തിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല. സംഭവത്തിനു ശേഷം യുവാവ് മുങ്ങി നടക്കുകയാണ്. പരപ്പൻപൊയിൽ ചെമ്പ്രകുന്നത്ത് റഫീഖിന്റെ ഉടമസ്ഥതയിൽ പരപ്പൻപൊയിലിൽ പ്രവർത്തിക്കുന്ന ഒകെ സൗണ്ട്സിൽ നിന്നാണ് കഴിഞ്ഞ ശനിയാഴ്ച 2 വലിയ ബിരിയാണി ചെമ്പ്, രണ്ട് ഉരുളി, ചട്ടുകം, കോരി എന്നിവ വീട്ടിൽ നടക്കുന്ന പരിപാടിക്ക് ഭക്ഷണം ഉണ്ടാക്കാനെന്ന് പറഞ്ഞ് കൊണ്ട് പോയി പൂനൂർ ചീനിമുക്കിലെ ആക്രിക്കടയിൽ 14,500 രൂപയ്ക്ക് വിറ്റത്. സിസിടിവി ദൃശ്യത്തിലൂടെയാണ് യുവാവിനെ തിരിച്ചറിഞ്ഞത്.