
റയോൺസ് ഭൂമിയിലെ കിൻഫ്ര വ്യവസായ പാർക്ക്: ആദ്യഘട്ടം മാർച്ചിൽ പൂർത്തിയാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ ∙ ട്രാവൻകൂർ റയോൺസ് ഭൂമിയിൽ കിൻഫ്ര ആരംഭിക്കുന്ന വ്യവസായ പാർക്കിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആദ്യഘട്ടം നടപ്പു സാമ്പത്തിക വർഷം അവസാനം പൂർത്തിയാകുമെന്നു കിൻഫ്ര. റയോൺപുരം പൗരസമിതി മന്ത്രിക്കു നൽകിയ കത്തിനു മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. പാർക്ക് വികസന പദ്ധതി പ്രകാരം റോഡുകൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യഘട്ടമായി ഒരുക്കുന്നത്. റയോൺപുരം–മുടിക്കൽ റോഡ് വികസിപ്പിക്കുന്നതു സംബന്ധിച്ചു പാർക്ക് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ പൊതുമരാമത്ത്, തദ്ദേശ സ്ഥാപനം തുടങ്ങിയവയുമായി ചർച്ച ചെയ്യും.
ട്രാവൻകൂർ റയോൺസ് അടച്ചു പൂട്ടിയ ശേഷം 68 ഏക്കർ സ്ഥലവും കെട്ടിടവും ഒഫീഷ്യൽ ലിക്വിഡേറ്ററുടെ കൈവശത്തിലായിരുന്നു. ഈ ഭൂമി വ്യവസായ പാർക്ക് സ്ഥാപിക്കാൻ കിൻഫ്രയ്ക്കു കൈമാറാൻ ധാരണയായി. ഇതനുസരിച്ചു ഹൈക്കോടതി അനുമതിയോടെ 30 ഏക്കർ കിൻഫ്രയ്ക്കു കൈമാറി. കെട്ടിടങ്ങളും യന്ത്രങ്ങളും ലേലം ചെയ്ത് ഒഴിവാക്കിയ ശേഷം ബാക്കി ഭൂമി കൂടി സർക്കാരിന് കൈമാറുന്ന നടപടികൾ പുരോഗമിക്കുകയാണ്. അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക്, ഇൻഡസ്ട്രിയൽ പാർക്ക് എന്നിവയാണ് ലക്ഷ്യം. ഇൻഡസ്ട്രിയൽ പാർക്കിന്റെ പ്രോജക്ട് റിപ്പോർട്ടും മാസ്റ്റർ പ്ലാനും തയാറായി. ഇലക്ട്രോണിക്സ്, പൊതു ഹരിത വ്യവസായങ്ങൾ എന്നിവയ്ക്കു പ്രാധാന്യം നൽകിയാണ് പാർക്ക് നിർമിക്കുന്നത്.