
തൃശൂർ ജില്ലയിൽ ഇന്ന് (02-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോലി ഒഴിവ്
ഇരിങ്ങാലക്കുട∙ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഓഫിസ് അറ്റൻഡന്റ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 4ന് 11ന് നടക്കും. ബന്ധപ്പെടുക. 0480282611
ഓവർസീയർ നിയമനം
പുന്നയൂർക്കുളം ∙ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവർസീയർ തസ്തികയിൽ നിയമനം നടത്തുന്നു. 3 വർഷ പോളിടെക്നിക് അല്ലെങ്കിൽ 2 വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ വേണം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം 30ന് അകം അപേക്ഷിക്കാം.
സീറ്റ് ഒഴിവ്
തൃശൂർ ∙ സെന്റ് തോമസ് കോളജിൽ ലാറ്ററൽ എൻട്രി മുഖേന എംഎസ്സി സൈക്കോളജി വിഷയത്തിൽ എസ്സി, എസ്ടി, ഒഇസി വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അസ്സൽ രേഖകൾ സഹിതം ഇന്ന് രാവിലെ 9ന് കോളജിൽ എത്തണം.
തൃശൂർ ∙ സെന്റ് മേരീസ് (ഓട്ടോണമസ്) കോളജിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ സീറ്റ് ഒഴിവ്. 0487 2333485.
സൗജന്യ സംസ്കൃത പരിശീലനം
കൊടുങ്ങല്ലൂർ ∙ വിശ്വ സംസ്കൃത പ്രതിഷ്ഠാനം താലൂക്ക് സമിതി 10 വരെ രാവിലെ 10.30 മുതൽ 12.30 വരെ ടികെഎസ് പുരം ക്ഷേത്രത്തിനു തെക്ക് കല്ലിക്കാട്ട് ബാലകൃഷ്ണന്റെ വസതിയിൽ സൗജന്യ സംസ്കൃത പരിശീലനം നൽകും. 94961 59179, 99957 60911.
പോസ്റ്റർ മത്സരം
തൃശൂർ ∙ ജില്ലാ ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗങ്ങളെ ആസ്പദമാക്കി ‘വ്യായാമം ആണു ലഹരി’ വിഷയത്തിൽ പോസ്റ്റർ തയാറാക്കൽ മത്സരം നടത്തുന്നു. ഒരു സ്കൂളിൽ നിന്നു 2 കുട്ടികൾക്കു പങ്കെടുക്കാം. ചാർട്ട് പേപ്പർ ഒഴികെ എല്ലാ സാധനങ്ങളും കുട്ടികൾ കൊണ്ടുവരണം. 15നു 10.30ന് സമ്മതപത്രം സഹിതം സെന്റ് തോമസ് കോളജിനു സമീപമുള്ള ജില്ലാ മെഡിക്കൽ ഓഫിസിൽ (ആരോഗ്യം) എത്തണം. കുട്ടികളുടെ പേരും സ്കൂളിന്റെ പേരും 9567772462, 9995214040 എന്നീ വാട്സാപ് നമ്പറുകളിലേക്ക് 10 നു മുൻപ് അയയ്ക്കുക.
ക്രിയേറ്റീവ് കോർണർ 4 മുതൽ
കുഴൂർ ∙ ഗവ. ഹൈസ്കൂളിൽ സർവശിക്ഷാ കേരള, ബിആർസി എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ക്രിയേറ്റീവ് കോർണർ 4നു 11ന് വി.ആർ.സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കലക്ടറുടെ ശ്രമഫലമായി സ്കൂളിന് അനുവദിച്ച സ്പോർട്സ് കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽനാഥ് നിർവഹിക്കും.
ഞാറ്റുവേല മഹോത്സവം 5 മുതൽ
നെല്ലായി ∙ പറപ്പൂക്കര പഞ്ചായത്ത് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോത്സവവും ആയുർവേദ മെഡിക്കൽ ക്യാംപും 5നും 6 നും നടത്തും. ഞാറ്റുവേലച്ചന്ത 5നു 10.30ന് സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 9.30ന് ആയുർവേദ മെഡിക്കൽ ക്യാംപ് ആരംഭിക്കും.
മനോരമ ക്ലാസിഫൈഡ്സ് പരസ്യമേള 4ന് പെരിങ്ങണ്ടൂരിൽ; ക്ലാസിഫൈഡ്സ് പരസ്യങ്ങൾക്ക് ആകർഷകനിരക്കുകളും വിവാഹപരസ്യങ്ങൾക്ക് പ്രത്യേക പാക്കേജും
പെരിങ്ങണ്ടൂർ∙ മനോരമ ക്ലാസിഫൈഡ്സ് പരസ്യമേള 4ന് പെരിങ്ങണ്ടൂർ സോനാ ബിൽഡിങ്ങിൽ (ഗ്രൗണ്ട് ഫ്ലോർ, അത്താണി ഇൻഡസ്ട്രിയിൽ എസ്റ്റേറ്റ് ഗേറ്റ് നമ്പർ 2ന് എതിർവശം) നടത്തും. മനോരമ ക്ലാസിഫൈഡ്സ് പരസ്യസംബന്ധമായ അന്വേഷണങ്ങൾക്കും ആകർഷകനിരക്കിൽ പരസ്യം നൽകുന്നതിനും അവസരം. വിവാഹം, വസ്തുവിൽപന, വാടകയ്ക്ക് നൽകൽ, വാഹന വിൽപന, മറ്റു സേവനങ്ങൾ എന്നിവ സംബന്ധമായ പരസ്യങ്ങൾ നൽകാം. കൂടാതെ, ജന്മദിനം, വിവാഹം, വിവാഹ വാർഷികം, അനുസ്മരണം, ചരമം, ചരമവാർഷികം എന്നീ പരസ്യങ്ങളും ആകർഷകനിരക്കിൽ നൽകാം.
പരസ്യദാതാക്കൾക്കായി വിവിധ നിരക്കുകളുടെ പാക്കേജും ഡിസ്കൗണ്ടുമുണ്ടാകും. സ്ഥലം വിൽപന, വിവാഹ പരസ്യങ്ങൾ, ജന്മദിനം, ചരമവാർഷികം, ചരമം തുടങ്ങിയ പരസ്യങ്ങൾക്ക് പ്രത്യേക കിഴിവ്. നഷ്ടപ്പെട്ടു, പേരുമാറ്റൽ, ഉപകാരസ്മരണ പരസ്യങ്ങൾ 1000 രൂപ മുതൽ നൽകാം. പ്രത്യേക കിഴിവുകൾ മേള ദിനത്തിൽ പരസ്യം ചെയ്യുന്നവർക്ക് മാത്രം. പരസ്യങ്ങൾ വാട്സാപ് മുഖേനയോ ഫോൺ വഴിയോ നൽകാം. ഫോൺ:94476 14807.
വൈദ്യുതി മുടക്കം
കൊരട്ടി ∙ മംഗലശേരി സ്കൂൾ, യുണൈറ്റഡ് ക്ലബ് ഔട്ടർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെയും കോനൂർ ചർച്ച് ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും.
പരിയാരം ∙ എലിഞ്ഞിപ്ര കനാൽപാലം, ഗോവ റോഡ് പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തൃശൂർ ∙ വെളിയന്നൂർ, രാമഞ്ചിറ മഠം, ആശാരിക്കുന്ന്, കെഎസ്ആർടിസി പരിസരം, അമ്പാടി ലെയിൻ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.