
ആലപ്പുഴ ജില്ലയിൽ ഇന്ന് (02-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
ആലപ്പുഴ∙ ആര്യാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ കൊമേഴ്സ് അധ്യാപക ഒഴിവ്. യോഗ്യത: എംകോം, ബിഎഡ്, സെറ്റ്. അഭിമുഖം നാളെ രാവിലെ 11ന് വിഎച്ച്എസ്ഇ ഓഫിസിൽ. 9446830976
താൽക്കാലിക അധ്യാപകർ
തൃക്കുന്നപ്പുഴ∙ പല്ലന മഹാകവി കുമാരനാശാൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹിന്ദി ജൂനിയർ, മലയാളം ജൂനിയർ തസ്തികയിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. അഭിമുഖം 5ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും.
കണ്ടല്ലൂർ∙ മാടമ്പിൽ ഗവ.യുപി എസിൽ താൽക്കാലിക ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 4ന് രാവിലെ 11ന് സ്കൂളിൽ നടക്കും.
ചേർത്തല∙ കണ്ടമംഗലം ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി സീനിയർ ഒന്ന്, കണക്ക് ജൂനിയർ രണ്ട്, ഇംഗ്ലിഷ് ജൂനിയർ ഒന്ന് എന്നിവയിൽ താൽക്കാലിക ഒഴിവ്. അഭിമുഖം 7ന് രാവിലെ 10ന് ക്ഷേത്രസമിതി ഓഫിസിൽ നടക്കും.
അഭിമുഖം 8ന്
ആലപ്പുഴ ∙ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ. 082/2024) തസ്തികയുടെ മേയ് 28നു നടത്താനിരുന്ന അഭിമുഖം എട്ടിനു രാവിലെ 9.30നും ഉച്ചയ്ക്ക് 12നും പിഎസ്സി ജില്ലാ ഓഫിസിൽ നടത്തും. ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പ് പ്രൊഫൈലിൽ നൽകിയിട്ടുണ്ട്.
റേഡിയോളജിസ്റ്റ് ഇന്റർവ്യൂ 10ന്
കായംകുളം ∙ താലൂക്ക് ആശുപത്രിയിൽ സ്കാനിങ് വിഭാഗത്തിൽ റേഡിയോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 10നു രാവിലെ 10നു വോക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: എംബിബിഎസ്, റേഡിയോഡയഗ്നോസിസ് – എംഡി/ഡിഎൻബി/ഡിപ്ലോമ. സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 0479 2447274.
അഭയകിരണം: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ∙ അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന വനിതാ – ശിശു വികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. സ്വന്തമായി താമസിക്കാൻ സൗകര്യമില്ലാതെ ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവർക്കു പ്രതിമാസം 1000 രൂപ ലഭിക്കും. വിവരങ്ങൾ ബ്ലോക്ക്, നഗരസഭാ ശിശു വികസന പദ്ധതി ഓഫിസുകളിൽ ലഭിക്കും. വെബ്സൈറ്റ്: www.schemes.wcd.kerala.gov.in
സഹായഹസ്തം: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ∙ വനിത – ശിശു വികസന വകുപ്പ് , സാമ്പത്തികമായി പിന്നാക്കമായ വിധവകൾക്കു സ്വയംതൊഴിലിനു ധനസഹായം നൽകുന്ന സഹായ ഹസ്തം പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. സംരംഭം ഒറ്റയ്ക്കോ ഗ്രൂപ്പായോ നടത്താം. അപേക്ഷ ഒക്ടോബർ ഒന്നിനു മുൻപു നൽകണം. www.schemes.wcd.kerala.gov.in. ഫോൺ: 0477 2960147.
അസാപ്: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ∙ അസാപ് കേരളയും ടാലി എജ്യുക്കേഷനും ചേർന്നു നടത്തുന്ന 106 മണിക്കൂർ ദൈർഘ്യമുള്ള ടാലി എസൻഷ്യൽ കോംപ്രിഹെൻസീവ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ചെറിയ കലവൂർ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിലാണ് പരിശീലനം. 6282095334, 9495999682.
സംസ്കൃത കോഴ്സ്
ആലപ്പുഴ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘അനൗപചാരിക’ സൗജന്യ സംസ്കൃത പഠന കോഴ്സ് 10 മുതൽ ആലപ്പുഴ എസ്ഡിവി ഗേൾസ് സ്കൂളിൽ നടക്കും. 9895505510.
പ്ലസ് വൺ സീറ്റൊഴിവ്
മാവേലിക്കര ∙ ഇറവങ്കര വൊക്കേഷനൽ എച്ച്എസ്എസിൽ പ്ലസ് വൺ കംപ്യൂട്ടർ സയൻസിൽ സീറ്റൊഴിവുണ്ട്. 6282440779, 9497633633
ഫിഷറീസ് പദ്ധതികൾ
ആലപ്പുഴ ∙ ഫിഷറീസ് വകുപ്പിന്റെ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ്, ഇൻസുലേറ്റഡ് ഫിഷ് ബോക്സ്, സ്ക്വയർ മെഷ് കോഡ് എൻഡ്, സീ സേഫ്റ്റി കിറ്റ് എന്നിവ നൽകുന്നതാണു പദ്ധതികൾ. വിശദവിവരങ്ങളും അപേക്ഷാ ഫോമും മത്സ്യഭവനുകളിൽ ലഭിക്കും. ഫോൺ: 0477 2251103.
സൗജന്യ രോഗ പരിശോധന
മാവേലിക്കര ∙ ഈരേഴ കിഴക്ക് 3283–ാം നമ്പർ എസ്എൻഡിപി ശാഖ, പ്രിസൈസ് കണ്ണാശുപത്രി, ബയോ വിഷൻ ലബോറട്ടറി എന്നിവയുടെ സൗജന്യ നേത്ര പരിശോധന ക്യാംപ്, കൊളസ്ട്രോൾ നിർണയം എന്നിവ 6നു രാവിലെ 9നു ഈരേഴ വടക്ക് ഓണാട്ടുകര വെള്ളാള സംഘം ഹാളിൽ നടക്കും. 8606060639
പേവിഷബാധ, ബോധവൽക്കരണ ക്ലാസ് ഇന്ന്
തിരുവൻവണ്ടൂർ ∙ 5–ാം വാർഡിലെ താമസക്കാരനായ വയോധികന് പേവിഷബാധ സ്ഥിരീകരിച്ചതിനെത്തുടർന്നു വളർത്തു മൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ് പുരോഗമിക്കുന്നു. വാർഡിലെ ജനങ്ങൾക്ക് പേവിഷബാധ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് ഇന്ന് ഉച്ചയ്ക്കു 2.30ന് എസ്എൻഡിപി പ്രാർഥനാ ഹാളിൽ നടത്തും. വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന ക്ലാസിൽ, വീട്ടിൽ വളർത്തു മൃഗങ്ങളുള്ളവർ നിർബന്ധമായും പങ്കെടുക്കണമെന്നു വാർഡ് മെംബർ സജു ഇടക്കല്ലിൽ അറിയിച്ചു.
വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണം
ആലപ്പുഴ ∙ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിൽ നിന്നു പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ഓഗസ്റ്റ് 31ന് മുൻപ് വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ ഓഫിസർ അറിയിച്ചു. 0477–2230244.
കെട്ടിടം വാടകയ്ക്ക്: അപേക്ഷ ക്ഷണിച്ചു
പുളിങ്കുന്ന്∙ കൃഷിഭവൻ, വെറ്ററിനറി ആശുപത്രി എന്നിവ പ്രവർത്തിക്കുന്നതിന് അനുയോജ്യമായ കെട്ടിടങ്ങൾ വാടകയ്ക്കു നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള പുളിങ്കുന്ന് പഞ്ചായത്ത് പരിധിയിലുള്ള കെട്ടിട ഉടമകൾ പുളിങ്കുന്ന് പഞ്ചായത്തുമായി ബന്ധപ്പെടുക. 0477–2702267.
മഠത്തുംപടി റെയിൽവേ ഗേറ്റ് അടയ്ക്കും
ആലപ്പുഴ ∙ മാവേലിക്കര, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ മഠത്തുംപടി ഗേറ്റ് ഇന്നു വൈകിട്ട് 6 മുതൽ നാളെ രാവിലെ 6 വരെ അറ്റകുറ്റപ്പണിക്കായി അടയ്ക്കും.
വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ കമ്പിവളപ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ കളത്തിൽ, അപ്സര, പൊന്നുപിള്ള, നൈറ്റ് സോയിൽ, പൂങ്കാവ് ചർച്ച് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി പൂർണമായോ ഭാഗികമായോ മുടങ്ങും.