
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (02-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്; വെട്ടൂർ∙ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം അധ്യാപക ഇംഗ്ലിഷ്, എഫ് ടിഎം ഒഴിവുകൾ. അഭിമുഖം ഇന്ന് 11ന്. (99470 69520)
കുറവൻകോണം ∙ എസ്പിടിപിഎം യുപിഎസിൽ പാർട്ടൈം ഹിന്ദി അധ്യാപികയുടെയും യുപിഎസ്എയുടെയും ഒഴിവ്. അഭിമുഖം ഇന്ന് 10ന്. ഫോൺ: 9656766801.
നേമം∙ നേമം ഗവ.യുപി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ(ഹിന്ദി), ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ(യുപി) തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. മുഖാമുഖം 4 ന് രാവിലെ 9.30ന്. ഫോൺ 94465 53317.
കാട്ടാക്കട ∙ പ്ലാവൂർ സർക്കാർ ഹൈ സ്കൂളിൽ യു.പി., കായിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 3ന് 10ന് നടക്കും. ഫോൺ : 0471 2290670
കേശവദാസപുരം ∙ എൻഎസ്എസ് എച്ച്എസ്എസിൽ ബോട്ടണി, സുവോളജി വിഷയങ്ങളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ( ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം 15ന് 10 ന്. ഫോൺ: 9446966509, 0471-2541172.
സീനിയർ റസിഡന്റ്നിയമനം
തിരുവനന്തപുരം ∙ സർക്കാർ മെഡിക്കൽ കോളജിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. അഭിമുഖം 11 ന് 11 ന്.
താൽക്കാലികനിയമനം
തിരുവനന്തപുരം ∙ സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ വിവിധ പ്രോജക്ടുകളിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.ksrec.kerala.gov.in ഫോൺ: 9744955768.
എൻജിനീയർമാർക്ക് അവസരം
തിരുവനന്തപുരം ∙ കൊല്ലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ മുഖേന വിവിധ കമ്പനികളിലേക്ക് എൻജിനീയർമാരെ തിരഞ്ഞെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.iiic.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8078980000
റജിസ്ട്രേഷൻ ഡ്രൈവ്
പാലോട്∙ എംപ്ലോയ്മെന്റ്, സാമൂഹിക നീതി വകുപ്പുകളുടെ നേതൃത്വത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് റജിസ്റ്റർ ചെയ്തിട്ടില്ലാത്ത ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികൾക്കു വേണ്ടി 8ന് രാവിലെ 10 മുതൽ 4 വരെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ റജിസ്ട്രേഷൻ ഡ്രൈവ് നടത്തും.
അദാലത്ത്
തിരുവനന്തപുരം ∙ കരകൗശല വികസന കോർപറേഷൻ ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപറേഷന്റെ സ്വയം തൊഴിൽ പദ്ധതി പ്രകാരം നൽകിയ വായ്പകളിൻമേലുള്ള കുടിശിക തീർപ്പാക്കുന്നതിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിനു സമീപത്തുള്ള ഹെഡ് ഓഫിസിൽ 8ന് 11ന് അദാലത്ത് സംഘടിപ്പിക്കും. ഫോൺ: 0471-2778400, 0471-2331358.
അഭിമുഖം 5ന്
തിരുവനന്തപുരം ∙ ഐടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള രാജ്യാന്തര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രത്തിൽ (ഐസിഫോസ്സ്) ഓപ്പൺ ഹാർഡ്വെയർ, ഓപ്പൺ ഐഒടി എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 5 ന് നടത്തും. വിവരങ്ങൾക്ക്: https://icfoss.in ഫോൺ– 0471 2700012.