
കൊല്ലം ജില്ലയിൽ ഇന്ന് (02-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബിടെക് അഡ്മിഷൻ
കൊല്ലം ∙ പെരുമൺ എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിൽ വർക്കിങ് പ്രഫഷനൽസ് ബിടെക് അഡ്മിഷന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 5. വെബ്സൈറ്റ്: www.perumonec.ac.in. 9447013719.
അഭിമുഖം നാളെ
പൂങ്കുളഞ്ഞി∙ ഗവ.യുപിഎസിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. അഭിമുഖം: നാളെ 11ന്.
ഗെസ്റ്റ് അസിസ്റ്റന്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്
പുനലൂർ ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നെല്ലിപ്പള്ളിയിൽ പ്രവർത്തിക്കുന്ന കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഗെസ്റ്റ് അസിസ്റ്റന്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നു റഗുലർ ബികോം, ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു വിജയിച്ച ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് എന്നീ യോഗ്യതയ്ക്ക് പുറമേ അധിക യോഗ്യതയായി ഫോട്ടോഷോപ് ഇൻ ഡിസൈൻ, കോറൽഡ്രാ, പൈത്തൺ പ്രോഗ്രാമിങ് എന്നിവയിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണന . ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും എല്ലാ രേഖകളുടെ പകർപ്പുകളുമായി 14ന് 10ന് നെല്ലിപ്പള്ളി ഗവ.കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. 04752229670
സീറ്റ് ഒഴിവ്
പുനലൂർ ∙ അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎസ്സി മാത്തമാറ്റിക്സ്, ബിഎ ഇംഗ്ലീഷ്, ബിഎ ഇക്കണോമിക്സ്, ബികോം കോ–ഓപ്പറേഷൻ, ബികോം അക്കൗണ്ട്സ് ആൻഡ് ഡാറ്റാ സയൻസ് എന്നീ 4വർഷ ബിരുദ കോഴ്സിലേക്ക് ഒഴിവുള്ള ജനറൽ, കമ്മ്യൂണിറ്റി, മാനേജ്മെന്റ് സീറ്റുകളിലേക്ക് അഡ്മിഷന് താൽപര്യമുള്ള വിദ്യാർഥികൾക്ക് കോളജ് ഓഫിസിൽ നേരിട്ട് ഹാജരാകാം. 99478 64504, 9207787356, 9539042693