
കയ്യും കാലും കെട്ടിയിട്ട് വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
ബെർഹാംപൂർ∙ ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബന്ധു ബലാത്സംഗം ചെയതു. 22 വയസ്സുകാരനായ പ്രതിയെ പൊലീസ് അറസറ്റ് ചെയ്തു.
ജൂൺ 28നായിരുന്നു സംഭവം. ജൂൺ 30നു പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി.
11 വയസ്സുകാരിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സ്കൂളിലെ ശുചിമുറിയിൽ വച്ചായിരുന്നു പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. ഇവിടേക്കു പെൺകുട്ടിയെ ബലം പ്രയോഗിച്ച് എത്തിച്ച പ്രതി പെൺകുട്ടിയുടെ കയ്യും കാലും കെട്ടിയിട്ട
ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പെൺകുട്ടിയെ ഉപകേഷിച്ചു യുവാവ് സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. ഗ്രാമത്തിലെ ഒരാളാണു പെൺകുട്ടിയെ കണ്ടെത്തിയതും രക്ഷപ്പെടുത്തിയതും.
പോക്സോ ആക്ട്, ബിഎൻഎസിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തി പ്രതിക്കെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും ബെർഹാംപൂർ എസ്പി ശ്രാവണ വിവേക് എം പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് (iStock / coldsnowstorm) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]