‘ജിഎസ്ടി വകുപ്പിന്റേത് സ്വർണ വ്യാപാര മേഖലയിലെ നികുതി വരുമാനം മറച്ചുവയ്ക്കുന്ന സമീപനം’
കൊച്ചി ∙ ജിഎസ്ടി നിലവിൽ വന്ന് 8 വർഷം കഴിയുമ്പോഴും സ്വർണ വ്യാപാര മേഖലയിലെ നികുതി വരുമാനം മറച്ചുവയ്ക്കുന്ന സമീപനമാണ് ജിഎസ്ടി വകുപ്പ് സ്വീകരിക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. വാറ്റ് കാലഘട്ടത്തിലും ജിഎസ്ടി നിലവിൽ വന്ന ആദ്യ നാലു വർഷങ്ങളിലും വിവരാവകാശ നിയമം അനുസരിച്ച് വാർഷിക വിറ്റുവരവും നികുതി വരുമാനവും വെളിപ്പെടുത്തിയെങ്കിലും പിന്നീടുള്ള സാമ്പത്തിക വർഷങ്ങളിൽ കമ്മോഡിറ്റി മാപ്പിങ് ലഭ്യമല്ല എന്ന സമീപനമാണ് ജിഎസ്ടി വകുപ്പ് സ്വീകരിക്കുന്നത്.
സാങ്കേതിക രംഗം ഇത്രമേൽ വളർന്ന സാഹചര്യത്തിൽ ജിഎസ്ടി വകുപ്പിന്റെ നിലപാട് സംശയാസ്പദമാണ്.
ഓൺലൈൻ ആയാണ് എല്ലാ റിട്ടേണുകളും സമർപ്പിക്കുന്നത്. റിട്ടേണുകളുടെ എണ്ണം കുറയ്ക്കാനുള്ള യാതൊരു നടപടിയും വകുപ്പ് സ്വീകരിക്കുന്നില്ല.
സ്വർണ വ്യാപാരികൾ സമർപ്പിക്കപ്പെടുന്ന റിട്ടേണുകൾ സൈറ്റിൽ നിന്ന് എടുത്ത് പരിശോധിക്കാനോ, ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ തിരുത്താനോ വകുപ്പ് തയാറാകുന്നില്ല. ഫലത്തിൽ സങ്കീർണതകൾ വർധിക്കുകയാണ് ഉണ്ടായതെന്നും അസോസിയേഷൻ ആരോപിച്ചു.
വിഷയത്തിൽ അങ്കമാലിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുകയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.
എസ്.അബ്ദുൽ നാസർ, ട്രഷറർ സി.വി.കൃഷ്ണദാസ്, വർക്കിങ് പ്രസിഡന്റ് പി.കെ.അയമൂ ഹാജി, വർക്കിങ് ജനറൽ സെക്രട്ടറിമാരായ ബി.പ്രേമാനന്ദ്, എം.വിനീത്, വൈസ് പ്രസിഡന്റുമാരായ സ്കറിയാച്ചൻ കണ്ണൂർ, സക്കീർ ഹുസൈൻ, അബ്ദുൽ അസീസ് ഏർബാദ്, രത്നകലാ രത്നാകരൻ, പി.ടി.അബ്ദുൽ റഹ്മാൻ ഹാജി, ഫൈസൽ അമീൻ, നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറിമാരായ എസ്.പളനി, എൻ.ടി.കെ.ബാപ്പു, അഹമ്മദ് പൂവിൽ, എം.സി.ദിനേശൻ, നിതിൻ തോമസ്, സി.എച്ച്.ഇസ്മായിൽ, അരുൺ മല്ലർ, വി.ഗോപി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]