റഷ്യൻ ആക്രമണത്തിൽ എഫ് 16 വിമാനം തകർന്നു, പൈലറ്റ് കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ; നഗരങ്ങളിൽ സ്ഫോടന ശബ്ദം
മോസ്കോ∙ റഷ്യയുടെ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ എഫ് 16 വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടതായി യുക്രെയ്ൻ സേന. ഇന്നലെ രാത്രി റഷ്യൻ സേന പടിഞ്ഞാറ്, തെക്കൻ, മധ്യ യുക്രെയ്നിൽ ഡ്രോണുകളും ക്രൂസ്, ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
ആക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. പത്തോളം പേർക്ക് പരുക്കേറ്റു.
റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം തകരുന്ന മൂന്നാമത്തെ എഫ് 16 വിമാനമാണിത്.
Also Read
യുക്രെയ്നിലെ നിരവധി നഗരങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറ് കേന്ദ്രങ്ങള് ലക്ഷ്യമാക്കിയാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ അധികൃതർ വ്യക്തമാക്കി.
റഷ്യ 477 ഡ്രോണുകളും 60 മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചതായും യുക്രെയ്ൻ സേന പറഞ്ഞു. വിമാനം തകർന്നു വീഴുന്നതിനു മുൻപ് പൈലറ്റ് നിരവധി ലക്ഷ്യങ്ങളെ തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല.
ഇത് Current Reportന്റെ എക്സ് അക്കൗണ്ടിൽ നിന്നും എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

