
അവഗണന അവസാനിപ്പിക്കുക: ഏഴോം ഗ്രാമ പഞ്ചായത്ത് ഉപരോധം സംഘടിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏഴോം∙ ഒരുപ്രദേശത്തോടുള്ള പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏഴോം ഗ്രാമ പഞ്ചായത്ത് ഉപരോധം സംഘടിപ്പിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് അധികാരികൾ ഓണപ്പറമ്പ് പ്രദേശത്തോടു കാട്ടുന്ന അവഗണന തീർത്തും അംഗീകരിക്കാൻ കഴിയാത്തതും വിവേചനപരമായ ഇടപെടലുകളുമാണ് നടത്തി കൊണ്ടിരിക്കുന്നത്. നൂറ്റണ്ടിന്റെ കാലപ്പഴക്കമുള്ള അടിപ്പാലം ഓണപ്പറമ്പ് റോഡും പ്രദേശത്തുള്ള ഹാജി റോഡും കാൽനടയാത്രക്ക് പോലും ദുസ്സഹമായ രീതിയിലാണുള്ളത്. പ്രതിഷേധങ്ങളുടെയും ഇടപെടലുകളുടെയും മൂലം 2024 ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും ടെന്റർ നടപടി പോലും ഇത് വരെയായി പൂർത്തീകരിച്ചില്ല. എംപി രാജ്മോഹൻ ഉണ്ണിത്താൻ രണ്ട് പ്രാവശ്യമായി ഹൈമാസ് ലൈറ്റുകൾ അനുവദിച്ച് ഓർഡർ വന്നെങ്കിലും മുടന്തംന്യായങ്ങൾ പറഞ്ഞ് അതെല്ലാം പഞ്ചായത്ത് ഭരണസമിതി തള്ളികളയുകയാണ് ചെയ്തത്. ഈ അനീതി വീണ്ടും തുടരുകയാണെങ്കിൽ സമരരീതികൾ ശക്തിപ്പെടുത്തുമെന്ന് സമരം ഉദ്ഘടനം ചെയ്തു കൊണ്ട് നിയോജക മണ്ഡല മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.കെ.പി. സകരിയ പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ ആലക്കാട് മുഖ്യപ്രഭാഷണം നടത്തി, നിയോജക മണ്ഡലം മുസ്ലിം സെക്രട്ടറി മുസ്തഫ കൊട്ടില, ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി കെ. സൈനുൽ ആബിദീൻ, നിയോജക മണ്ഡലം വനിത ലീഗ് ട്രഷറർ ബുഷ്റ സകരിയ കെ പി അബ്ദുല്ല ഹാജി എന്നിവർ സംസാരിച്ചു. കെ.ആരിഫ്, എം.പി ഹസ്സൻ, സജ്ഫീർ, പി.ടി. ശുഐബ് അസ്ഹരി, കെ. പി. നൗഷാദ്, അഷ്ഫാഖ്, പി. റാഫി, കെ.സി. ജാബിർ, എം. ആലികുട്ടി, എം. ഇബ്രാഹിം. കെ.ജി. ഹസ്സൻ എന്നിവർ നേതൃത്വം നൽകി.