
രാഗേഷ് കായലൂരിന് അന്ത്യാഞ്ജലി; വിടവാങ്ങിയത് സൗമ്യനായ മാധ്യമ പ്രവർത്തകൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മട്ടന്നൂർ∙ വാഹനാപകടത്തെ തുടർന്നു മരിച്ച മാധ്യമ പ്രവർത്തകൻ രാഗേഷ് കായലൂരിന് നാട് വിട നൽകി. വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിച്ചു. പത്രപ്രവർത്തന രംഗത്തു മൂന്നു പതിറ്റാണ്ടു പിന്നിട്ട സൗമ്യനായ മാധ്യമ പ്രവർത്തകനെയാണ് മട്ടന്നൂരിനു നഷ്ടമായത്. കഴിഞ്ഞ ഞായർ രാത്രി മട്ടന്നൂരിൽ ലോറിയിടിച്ചു പരുക്കേറ്റതിനെ തുടർന്നാണ് രാഗേഷ് മരിച്ചത്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ലേഖകനായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കണ്ണൂർ ദേശാഭിമാനി ഓഫിസിലും മട്ടന്നൂർ ബസ് സ്റ്റാൻഡിലും പൊതുദർശനത്തിന് വച്ചു. തുടർന്നു കായലൂരിലെ പാർട്ടി ഓഫിസിലും വീട്ടിലും അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ എത്തി. മൃതദേഹത്തിൽ നേതാക്കൾ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. വി.ശിവദാസൻ എംപി, എംഎൽഎമാരായ എം.വിജിൻ, കെ.പി.മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, കണ്ണൂർ മേയർ മുഹ്ലിഹ് മഠത്തിൽ എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ വി.കെ.സുരേഷ്ബാബു, നഗരസഭ അധ്യക്ഷരായ എൻ.ഷാജിത്ത്, കെ.ശ്രീലത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി.മിനി, പി.ശ്രീമതി, പി.കെ.ഷൈമ, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, സിപിഎം നേതാക്കളായ പനോളി വൽസൻ, പി.പുരുഷോത്തമൻ, എൻ.വി.ചന്ദ്രബാബു, ഗോപിനാഥ്, എം.വി.സരള, സി.വി.ശശീന്ദ്രൻ, കെ.ധനജ്ഞയൻ, എം.സുകുമാരൻ, എം രതീഷ്, സക്കീർ ഹുസൈൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിപി മുരളി, മണ്ഡലം സെക്രട്ടറി സി.എച്ച്.വത്സലൻ, വി.രാമദാസ്, കെപിസിസി മെംബർമാരായ ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ,ബിജെപി ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി, രാജൻ പുതുക്കുടി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, ഇ.പി.ഷംസുദ്ദീൻ, സിഎംപി ജില്ലാ സെക്രട്ടറി പി.സുനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി.രമേശൻ, സി.വി.എം.വിജയൻ, പി.വിജിത്ത് കുമാർ, എൻ.സി.സുമോദ് തുടങ്ങി മാധ്യമ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. രാഗേഷ് കായലൂരിന്റെ നിര്യാണത്തിൽ മട്ടന്നൂർ പ്രസ്ഫോറം അനുശോചിച്ചു. ഒ.കെ.പ്രസാദ് അധ്യക്ഷത വഹിച്ചു. ജിജേഷ് ചാവശ്ശേരി, പി.വിനോദ്കുമാർ, കെ.കെ.ഉസ്മാൻ, കെ.വി.മോബിൻ, സന്ദീപ് മട്ടന്നൂർ, കെ.പി.അനിൽകുമാർ, ചിസ്നീഷ് കാക്കറ എന്നിവർ പ്രസംഗിച്ചു.