
തർക്കത്തിനിടെ സിപിഐ ബ്രാഞ്ച് സെക്രട്ടറിക്ക് മർദനമേറ്റു; പിന്നിൽ സിപിഎം എന്ന് സിപിഐ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശ്രീകണ്ഠപുരം ∙ റോഡിൽ മണ്ണിട്ടതു സംബന്ധിച്ച തർക്കത്തിനിടെ സിപിഐ ചെങ്ങളായി ലോക്കൽ കമ്മിറ്റിക്കു കീഴിലെ പയറ്റിയാൽ ബ്രാഞ്ച് സെക്രട്ടറിക്ക് മർദനമേറ്റു. സി.സി.റോയി ചുക്കാനാനിക്കാണ് മർദനമേറ്റത്. ഹൃദ്രോഗിയായ റോയിയെ മർദനമേറ്റ് വീണ ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചു. രോഗം കൂടിയതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോയിയെ മർദിച്ചതിനു പിന്നിൽ സിപിഎമ്മുകാരാണെന്ന് സിപിഐ ചെങ്ങളായി ലോക്കൽ സെക്രട്ടറി പയ്യൻ ഷൈജു ആരോപിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.