
എഫ് 35 യുദ്ധവിമാനം; വിദഗ്ധ സംഘത്തിനായി കാത്തിരിപ്പ്, വിമാനത്താവളത്തിന് വാടക നൽകേണ്ടിവരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടിഷ് വിദഗ്ധ സംഘം വരുംദിവസങ്ങളിൽ എത്തിയേക്കും.
ബ്രിട്ടിഷ് സേനയുടെ ഭാഗമായവർ കൂടി ഉൾപ്പെടുന്ന സംഘത്തിന്റെ യാത്രയ്ക്കാവശ്യമായ ഒൗദ്യോഗിക നടപടിക്രമങ്ങൾ ഇരു രാജ്യങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്തു നിന്ന് വിമാനം ഇനിയും മാറ്റിയിട്ടില്ല. വിമാനത്തിനു സിഐഎസ്എഫ് നൽകുന്ന സുരക്ഷ തുടരുകയാണ്. വിമാനത്താവളം ഉപയോഗിച്ച വാടക ബ്രിട്ടീഷ് അധികൃതർ നൽകേണ്ടിവരും. എത്ര നിരക്കാണ് ഈടാക്കേണ്ടതെന്ന് സർക്കാർ തീരുമാനിക്കുമെന്ന് അധികൃതർ പറയുന്നു.