
ഇസ്രയേലിന് ട്രംപിന്റെ മുന്നറിയിപ്പ്, എംഎസ്സി എൽസ 3 കപ്പലിലെ എണ്ണ നീക്കം അനിശ്ചിതത്വത്തില്‍ – പ്രധാനവാർത്തകൾ
ഇസ്രയേലിന് ട്രംപിന്റെ മുന്നറിയിപ്പ്, ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ, ഡിജി ഷിപ്പിങ്ങിനോട് കൂടുതല്‍ സമയം തേടി എംഎസ്സി കമ്പനി, മഞ്ഞുമ്മൽ ബോയ്സ് കേസിൽ സൗബിനെതിരെ പൊലീസ്, വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
വെടിനിർത്തൽ ലംഘനത്തിൽ ഇസ്രയേലിന് കടുത്ത താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാനുനേരെ ആക്രമണം നടത്തിയാൽ അത് വലിയ തെറ്റാകുമെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് മുന്നറിയിപ്പ് നൽകുന്നു. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി.
വെടിനിർത്തൽ കരാറിനുശേഷവും ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി പറഞ്ഞ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് തിരിച്ചടിക്കാൻ നിർദേശം നൽകി. ഇറാൻ മിസൈലുകളെ പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ വീണ്ടും പൊലീസ് റിപ്പോർട്ട്.
നിർമാതാക്കളായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഇവരുടെ നിർമാണ കമ്പനിയായ പറവ ഫിലിംസിലെ പങ്കാളി ഷോൺ ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയ്ക്ക് എതിരെയാണ് കൊച്ചി മരട് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ആലപ്പുഴ പുറങ്കടലില്‍ മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിന്റെ ടാങ്കുകളിൽ നിന്നുള്ള എണ്ണനീക്കം അനിശ്ചിതത്വത്തില്‍. തുടര്‍നടപടികള്‍ക്കായി എംഎസ്സി കമ്പനി ഡിജി ഷിപ്പിങ്ങിനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയാണു കാരണമായി പറയുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു.
കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും മുഖ്യമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിഎസിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]