‘ഇവിടെ എല്ലാം നോർമൽ’; ഇറാൻ മിസൈൽ ആക്രമണത്തിനിടെ ദോഹയിലെ സാഹചര്യം പങ്കുവച്ച് ഗോപിനാഥ് മുതുകാട്
ദുബായ്∙ ‘‘ഇവിടെ എല്ലാം നോർമൽ..’’– ഖത്തറിലെ ഇറാൻ ആക്രമണത്തെ തുടർന്ന് ദോഹയിലെ വിമാനത്താവളത്തിൽ കുടുങ്ങിയശേഷം സുഹൃത്തിന്റെ വീട്ടിലേക്കു മാറിയ മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ വാക്കുകൾ. നാട്ടിലേക്കു മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയതിനു പിന്നാലെയാണ് വ്യോമപാത അടച്ചത്.
അരണ്ട വെളിച്ചം മാത്രമാണ് ഇപ്പോൾ വിമാനത്താവളത്തിൽ ഉള്ളതെന്നു ഗോപിനാഥ് മുതുകാട് ഇന്നലെ മനോരമയോടു പറഞ്ഞിരുന്നു.
വിമാനങ്ങൾ ഉണ്ടെങ്കിലും എല്ലാം നിശ്ചലമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Also Read
‘‘ ഇവിടെ എല്ലാം നോർമൽ..
ഇന്നലെ രാത്രി കുറച്ചുനേരത്തേക്ക് ഉണ്ടായ ഇറാന്റെ മിസൈൽ ആക്രമണം അമേരിക്കൻ ബേസിന് നേരെയായിരുന്നു. അത് ആകാശത്തു വച്ചുതന്നെ ഖത്തർ തകർത്തു എന്നാണറിഞ്ഞത്.
പിന്നീട് എല്ലാം ശാന്തമായതോടെ എയർ പോർട്ടിൽനിന്നു പുറത്തേക്ക് പോരാൻ അനുവാദം തന്നു. സുഹൃത്ത് ഷംസീർ ഹംസയുടെ വീട്ടിൽ എത്തി.
ഇന്നലെ ക്യാൻസൽ ചെയ്ത ടിക്കറ്റ് ഇന്നത്തേക്കു ക്രമീകരിച്ചു തന്നിട്ടുണ്ട്. മെസേജ് അയച്ചും വിളിച്ചും ക്ഷേമം അന്വേഷിച്ചവർക്കെല്ലാം നിറഞ്ഞ സ്നേഹം..’’– മുതുകാട് സമൂഹമാധ്യമത്തിൽ കുറിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

