
അപകടക്കെണിയൊരുക്കി റോഡിലെ ഇരുമ്പുകമ്പികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിങ്ങാലക്കുട ∙ ടൈൽ വിരിച്ച് നവീകരിച്ച റോഡിൽ കോൺക്രീറ്റ് തകർന്ന് പൊങ്ങിനിൽക്കുന്ന ഇരുമ്പ് കമ്പികൾ വാഹനയാത്രികർക്ക് അപകടക്കെണിയാകുന്നു. ചന്തകുന്ന് ജംക്ഷനിൽ കൊടുങ്ങല്ലൂർ റോഡിലേക്കും മൂന്നുപീടിക റോഡിലേക്കും തിരിയുന്ന ഭാഗത്താണു വാഹനങ്ങളുടെ ടയറുകളിൽ കയറുന്ന തരത്തിൽ ഇരുമ്പ് കമ്പികൾ പൊങ്ങിനിൽക്കുന്നത്.
ജംക്ഷനിൽ നിന്ന് ഠാണ, കൊടുങ്ങല്ലൂർ, മൂന്നുപീടിക റോഡുകളിലേക്ക് തിരിയുന്ന ഭാഗം വരെയാണ് ടൈൽ വിരിച്ചിരിക്കുന്നത്. തുടർന്നുള്ള ഭാഗം ടാർ ചെയ്തിരിക്കുകയാണ് ഇതിനിടയിലുള്ള ഗർത്തം ഒഴിവാക്കാൻ ചെയ്ത കോൺക്രീറ്റിലെ കമ്പികൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ഭാരം കയറ്റിയ വലിയ വാഹനങ്ങളും തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ ബസുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്ന റോഡിലെ അപകടാവസ്ഥ നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് വ്യാപാരികൾ ആരോപിച്ചു. ഇരുമ്പ് കമ്പികൾ മുറിച്ച് റോഡിന് നടുവിലെ അപകടക്കെണി ഒഴിവാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.