
കോട്ടയം ജില്ലയിൽ ഇന്ന് (22-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
മഴയ്ക്കു സാധ്യത
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
റബർ ഗവേഷണ കേന്ദ്രത്തിൽ ജൂനിയർ റിസർച് ഫെലോ
കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ ഇക്കണോമിക്സ് ഡിവിഷനിൽ ജൂനിയർ റിസർച് ഫെല്ലോയെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ എഴുത്തുപരീക്ഷയും വോക് ഇൻ ഇന്റർവ്യൂവും നടത്തും. അപേക്ഷകർ ഇക്കണോമിക്സ് / അപ്ലൈഡ് ഇക്കണോമിക്സ് / അഗ്രികൾചറൽ ഇക്കണോമിക്സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദവും ഡേറ്റ കലക്ഷനിലും അനാലിസിസിലും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരായിരിക്കണം. അപേക്ഷകർക്ക് 2025 ജനുവരി ഒന്നിന് 32 വയസ്സ് കവിയാൻ പാടില്ല. താൽപര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുമായി 30ന് രാവിലെ 9.30ന് ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം ഡയറക്ടർ (റിസർച്) മുൻപാകെ എത്തണം. ഫോൺ: 0481–2353311.
സീറ്റൊഴിവ്
കടുത്തുരുത്തി ∙ ഗവ. വിഎച്ച് എസ് സ്കൂളിൽ പ്ലസ് വൺ വിഷയത്തിൽ സയൻസ് വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിക്കാൻ താൽപര്യമുള്ളവർ സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 9744003632.
പെൻഷൻ മസ്റ്ററിങ്
വൈക്കം ∙ ഉദയനാപുരം പഞ്ചായത്തിൽ 2024 ഡിസംബർ 31വരെ വരെ പെൻഷൻ അനുവദിച്ച എല്ലാ സാമൂഹിക സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളും 2025 ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുളള കാലയളവിനു മുൻപ് അടുത്തുളള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണം.
ഗ്രാമസഭ ഇന്ന്
മാഞ്ഞൂർ ∙ പഞ്ചായത്ത് ആറാം വാർഡ് ഗ്രാമസഭ ഇന്ന് 3നു മാഞ്ഞൂർ ഗവ. എൽപി സ്കൂളിൽ ചേരുമെന്നു പഞ്ചായത്തംഗം ചാക്കോ മത്തായി അറിയിച്ചു.
മാഞ്ഞൂർ ∙ പഞ്ചായത്ത് 12–ാം വാർഡ് ഗ്രാമസഭ ഇന്ന് രാവിലെ 10.30നു മാഞ്ഞൂർ ഗവ. എസ്എൻവി എൽപി സ്കൂളിൽ ചേരുമെന്നു പഞ്ചായത്തംഗം സുനു ജോർജ് അറിയിച്ചു.
കുറുപ്പന്തറ ∙ മാഞ്ഞൂർ പഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭ ഇന്ന് 2.30ന് 160–ാം നമ്പർ അങ്കണവാടിയിൽ ചേരുമെന്നു പഞ്ചായത്തംഗം ടോമി കാറുകുളം അറിയിച്ചു.
സംഗീതോപകരണ പരിശീലനം
കളത്തിപ്പടി∙ വൈഎംസിഎയിൽ പ്രവർത്തിക്കുന്ന. സ്കെയിൽ എൻ സ്കോർ മ്യൂസിക് സ്കൂളിൽ കീബോർഡ്, ഗിത്താർ, വയലിൻ, ഫ്ലൂട്ട്, കർണാടക സംഗീതം, സിനിമ കരോക്കെ സംഗീതം എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള പുതിയ ബാച്ച് ഉടൻ ആരംഭിക്കുന്നു. ഫോൺ: 9562184991
സീറ്റ് ഒഴിവ്
പുതുപ്പള്ളി∙ സെന്റ് ജോർജസ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വൊക്കേഷനൽ കോഴ്സുകൾക്ക് (ഫിസിക്സ്, കെമിസ്ട്രി, മാത്സ്) സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ സ്കൂളുമായി ബന്ധപ്പെടുക. 9745947302