
ദേശീയ യോഗാ ഒളിംപ്യാഡിൽ സ്വർണമെഡൽ; രേവതിക്ക് യോഗയാണ് ആനന്ദം
എരുമേലി ∙ ഒൻപത് വർഷമായി തുടരുന്ന യോഗ പരിശീലനം, ദേശീയ യോഗാ ഒളിംപ്യാഡിൽ സ്വർണമെഡൽ നേട്ടം, രേവതി രാജേഷ് സ്വപ്നം കാണുന്നത് രാജ്യാന്തര വേദികളിലെ മത്സരമാണ്. എരുമേലി മണിപ്പുഴ ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ്– രാജി ദമ്പതികളുടെ മകളാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബികോം രണ്ടാം വർഷ വിദ്യാർഥിനിയായ രേവതി രാജേഷ്.
വെൺകുറിഞ്ഞി എസ്എൻഡിപി എച്ച് എസ് എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കായിക അധ്യാപിക എസ്. റെജിയാണ് യോഗ പരിശീലനത്തിലേക്ക് രേവതിയെ കൈപിടിച്ചു കൊണ്ടുവന്നത്.
തുടർച്ചയായ പരിശീലനത്തിലൂടെ രേവതി യോഗാ പരിശീലന രംഗത്ത് മികച്ച പ്രതിഭയാകാൻ അധിക നാൾ വേണ്ടിവന്നില്ല. പരിശീലനം ആരംഭിച്ച രണ്ടാം വർഷം 2019ൽ 12–14 വയസ്സ് കാറ്റഗറിയിൽ ദേശീയ യോഗാ ഒളിംപ്യാഡ് മത്സരത്തിൽ പങ്കെടുത്ത് വെങ്കലമെഡൽ നേടിയത് ജീവിതത്തിന്റെ വഴിത്തിരിവായി.
8 തവണയാണ് ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചത്. 2022ൽ ഡൽഹിയിൽ നടന്ന ദേശീയ യോഗാ ഒളിംപ്യാഡിൽ സ്വർണം നേട്ടവും കൈവരിച്ചു.
പഠിച്ചത് പത്തനംതിട്ട ജില്ലയിലെ വെൺകുറിഞ്ഞി സ്കൂളിൽ ആയതിനാൽ പത്തനംതിട്ട
യോഗാ അസോസിയേഷനിലാണു രേവതി തുടർന്നത്. യോഗ അസോസിയേഷൻ മത്സരങ്ങളിലാണ് ഇപ്പോൾ പങ്കെടുക്കുന്നത്.
അസോസിയേഷൻ നടത്തിയ ദേശീയ മത്സരത്തിൽ യോഗാ റിഥമിക് മത്സരത്തിലും യോഗാസനത്തിലും 4, 5 സ്ഥാനത്ത് എത്തി. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ മുതൽ 2 മണിക്കൂർ വരെ യോഗ പരിശീലനത്തിനായി മാറ്റിവയ്ക്കും.
കായിക അധ്യാപികയായ എസ്. റെജി തന്നെയാണ് രേവതിയെ ഇപ്പോഴും യോഗ പരിശീലിപ്പിക്കുന്നത്.
സഹോദരൻ രാഹുൽ രാജേഷ് പ്ലസ് വൺ വിദ്യാർഥിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]