സ്വരാജ് വിജയിക്കുമെന്ന് സിപിഎം സെക്രട്ടേറിയറ്റ്: ‘മതനിരപേക്ഷ സംഘടനകള്‍ ഇടതു മുന്നണിക്കൊപ്പം നിന്നു’
തിരുവനന്തപുരം∙ നിലമ്പൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.സ്വരാജ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തല്‍. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചത് ഇടതുവോട്ട് ഒന്നിപ്പിച്ചു.
സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തിനു നേട്ടമായെന്നും മതനിരപേക്ഷചിന്തയുള്ള സംഘടനകള്‍ ഇടതു മുന്നണിക്കൊപ്പം നിന്നെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
നിലമ്പൂരില്‍ വന്‍ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വലിയ വിജയം നേടുമെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു. യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങളെയും കള്ളക്കഥകളെയും തുറന്നുകാട്ടാന്‍ കഴിഞ്ഞു.
രാഷ്ട്രീയ മുദ്രാവാക്യം ഉന്നയിച്ചു പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. വിവാദങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അവരുടെ ശ്രമം ജനങ്ങള്‍ തള്ളിക്കളഞ്ഞു.
മതനിരപേക്ഷ ഉള്ളടക്കത്തെ ഉയര്‍ത്തിക്കാട്ടാനും വര്ഗീയകൂട്ടുകെട്ടുകളെ തുറന്നുകാട്ടാനും എല്‍ഡിഎഫിനു കഴിഞ്ഞു.
ഇടതു സ്ഥാനാര്‍ഥിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കോണ്‍ഗ്രസിന് അകത്തെ തര്‍ക്കങ്ങള്‍ കൂടുതല്‍ ശക്തിയായി പുറത്തുവരുന്നതിന് തിരഞ്ഞെടുപ്പ് ഫലം ഇടയാക്കും.
കെ.മുരളീധരനും ശശി തരൂരും തമ്മിലുള്ള വാക്പോരുകളും ഇതിന് ഉദാഹരണമാണ്. നിലമ്പൂരിന് ശേഷം യുഡിഎഫിന് അകത്ത് വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും ഗോവിന്ദന് പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]