
തിരുവനന്തപുരം ജില്ലയിലെ കടല്തീരങ്ങള് വൃത്തിയാക്കി സിംഗപ്പൂർ കോളജ് വിദ്യാർഥികൾ
തിരുവനന്തപുരം ∙ ജില്ലയിലെ കടല്തീരങ്ങള് വൃത്തിയാക്കി സിംഗപ്പൂരില്‍ നിന്നുള്ള കോളജ് വിദ്യാർഥികൾ. സിംഗപ്പൂരിലെ ഐടിഇ കോളജ് ഈസ്റ്റിലെയും തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെയും വിദ്യാർഥികളുടെ കൂട്ടായ്മയാണ് തീരം വൃത്തിയാക്കൽ യജ്ഞത്തിൻ പങ്കെടുത്തത്.
സെന്റ് ആൻഡ്രൂസ് കടൽത്തീരത്തെ പ്ലാസ്റ്റിക്, മറ്റ് ഇതര മാലിന്യങ്ങളും ശേഖരിച്ച് തരംതിരിച്ച് നിർമാർജനം ചെയ്യുകയായിരുന്നു ഇവർ. സെന്റ് സേവ്യേഴ്സ് കോളജിൽ പ്രവർത്തിക്കുന്ന സേവിയർ ഔട്ട് റീച്ച് സർവീസസിന്റെയും ഇംഗ്ലീഷ് ആൻഡ് മാധ്യമ വിജ്ഞാനീയ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 14 മുതൽ 21 വരെ നടക്കുന്ന രാജ്യാന്തര സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായാണ് സിംഗപ്പൂരിലെ വിദ്യാർഥികൾ കേരളത്തിൽ എത്തിയത്.
ഇതിന്റെ ഭാഗമായി നടന്ന പ്രകൃതി സംരക്ഷണ പരിപാടികളുടെ ഭാഗമാണ് തീരം വൃത്തിയാക്കൽ. സിംഗപ്പൂർ വിദ്യാർഥി സംഘത്തെ ക്രിസ് ഗോമസ്, ഷെനികൾ ഷാങ് എന്നിവരാണ് നയിക്കുന്നത്.
സെന്റ് സേവ്യേഴ്സ് കോളജിലെ അധ്യാപകരായ ഫാ. ഷിബു ജോസഫ്, ബിജു ജോയ്, ഫാ.
ഡൊമിനിക് ജോസഫ് തുടങ്ങിയവരാണ് അൻപതോളമുള്ള വിദ്യാർഥി കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]