
കൊച്ചി∙ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെയും സാമ്പത്തിക അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ കേന്ദ്രബാങ്കുകൾ കരുതൽ സ്വർണശേഖരം വർധിപ്പിക്കാൻ താൽപര്യപ്പെടുന്നതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ സെൻട്രൽ ബാങ്ക് ഗോൾഡ് റിസർവ്സ് സർവേ. സർവേയിൽ പങ്കെടുത്ത 73 സെൻട്രൽ ബാങ്കുകളിൽ 95% ബാങ്കുകളും സ്വർണവില ഉയർന്നു നിൽക്കുമ്പോഴും അടുത്ത ഒരു വർഷത്തിനുള്ളിൽ കരുതൽ സ്വർണശേഖരം വർധിപ്പിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.
അതേസമയം അടുത്ത 5 വർഷത്തിനുള്ളിൽ കരുതൽ ഡോളർ ശേഖരത്തിൽ ഇടിവുണ്ടാകുമെന്നു സർവേയിൽ പങ്കെടുത്ത 73% ബാങ്കുകളും അഭിപ്രായപ്പെട്ടു. കഴിഞ്ഞവർഷം 1045 ടൺ സ്വർണമാണ് സെൻട്രൽ ബാങ്കുകൾ വാങ്ങിക്കൂട്ടിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]