
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (04.07.2023) അതിരമ്പുഴ, തീക്കോയി, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കുരിയാറ്റുകുന്ന്, ഓണംതുരുത്ത്, കുട്ടിമുക്ക്, പനയത്തി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
2.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മരവിക്കല്ല് , ശ്രായം, തലനാട് S വളവ്,തലനാട് പഞ്ചായത്ത്,കൊല്ലംപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8-30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
3. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതപ്പാലം, ഇട്ടിമാണിക്കടവ്, എറികാš, ഗ്രാൻഡ് കേബിൾ, കരോത്തു കടവ്, കണ്ണംകുളങ്ങര ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ, വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
4.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ 8: 30 മുതൽ 5:30 വരെ താമരക്കാട് പള്ളി , താമരക്കാട് ഷാപ്പ്, വെളിയന്നൂർ ഈസ്റ്റ് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
5. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കുഴിത്താർ, ബൈപ്പാസ് റോഡ്, തട്ടുങ്കൽ, മാമ്പറമ്പ് റോഡ്, ഗ്രേസ് ഹോസ്പിറ്റൽ ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]