
വായന മരിക്കുന്നില്ല, അതിന്റെ രൂപം മാറുക മാത്രമാണ് ചെയ്യുന്നത്: എ.എ.ഹക്കീം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ വായന കുട്ടികളുടെയും യുവാക്കളുടെയും ലഹരിയാക്കാൻ നൂതന സങ്കേതങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം. ഗ്രന്ഥശാലകളും പുസ്തക പ്രസാദകരുമെല്ലാം ഈ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കണം. സ്കൂൾ, സർവകലാശാല കലോത്സവങ്ങളിൽ വായനയ്ക്കും പുസ്തക നിരുപണത്തിനുമെല്ലാം കാലിക രീതിയിൽ മത്സരങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടവും പി.എൻ.പണിക്കർ ഫൗണ്ടേഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വായനദിന – വായന വർഷ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും അച്ചടക്ക പാലനത്തിനും അധ്യാപകർക്ക് കൂടുതൽ സ്വാതന്ത്ര്യം വേണ്ടതുണ്ട്. വായന മരിക്കുന്നു എന്ന വാദം ശരിയല്ല. വായന മരിക്കുന്നില്ല, മറിച്ച് അതിന്റെ രൂപം മാറുകയാണ്. വിവരം വിരൽത്തുമ്പിൽ ലഭിക്കുന്ന ഇക്കാലത്ത് വായന കടലാസിൽ നിന്ന് സ്ക്രീനിലേക്ക് രൂപഭേദം വന്നത് തിരിച്ചറിയണം. പഴയപോലെ പുസ്തകങ്ങൾ കൈവശം വച്ച് മണിക്കൂറുകളോളം വായിക്കുന്നവരുടെ എണ്ണം കുറയുന്നത് ശരിയാണ്. എന്നാൽ ഡിജിറ്റൽ വായന, ഓഡിയോ ബുക്കുകൾ, ബ്ലോഗുകൾ, ഇ-ബുക്കുകൾ എന്നിവയ്ക്ക് ആവശ്യക്കാർ കൂടിവരികയാണെന്ന് അദേഹം പറഞ്ഞു.
ജില്ലാ കലക്ടർ അലക്സ് വർഗീസ് വായനാദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ടി. മിനിമോൾ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. കൗൺസിലർ സിമി ഷെഫിഖാൻ, പ്രിൻസിപ്പൽ ബി.ജയശ്രീ, പിടിഎ പ്രസിഡന്റ് എം.നൗഫൽ, ഫൗണ്ടേഷൻ വർക്കിങ് പ്രസിഡന്റ് കെ.നാസർ, കെ.ജെ.ബെൻസി, രാജു പള്ളിപ്പറമ്പൻ, എം.വി.ഉത്തമകുറുപ്പ്, പ്രതാപൻ നാട്ടുവെളിച്ചം, സുരേഷ് ബാബു കാവാലം എന്നിവർ സംസാരിച്ചു.