
ജില്ലാ സാമൂഹിക നീതി ഓഫിസിന്റെ ശുചിമുറിയുടെ മേൽക്കൂരയിൽ പാമ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫിസിന്റെ ശുചിമുറിയുടെ മേൽക്കൂരയിൽ പെരുമ്പാമ്പ്. ശുചിമുറിയുടെ മേൽക്കൂരയുടെ ഓടിനകത്തായാണു രണ്ടാഴ്ച പ്രായമുള്ള പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടത്. ജീവനക്കാർ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടൻ വനം വകുപ്പിനെ അറിയിച്ചു. റെസ്ക്യുവറെ എത്താൻ വൈകിയതിനെ തുടർന്ന് ഓഫിസിലെ ക്ലാർക്കായ കെ.സി.അബൂബക്കർ തന്നെ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി. പിന്നീട് വനം വകുപ്പ് സ്നേക്ക് റെസ്ക്യുവർക്കു പാമ്പിനെ കൈമാറി. ഓഫിസ് പരിസരമെല്ലാം കാട്ടുവള്ളി മൂടിയതിനാൽ സിവിൽ സ്റ്റേഷനിലെ പല ഓഫിസുകളും പാമ്പുകളുടെയും ഇഴജന്തുക്കളുടെയും ഭീഷണി നേരിടുന്നുണ്ട്. ഇതിനു പരിഹാരം വേണമെന്നു ജീവനക്കാർ ആവശ്യപ്പെട്ടു.