
കീഴടങ്ങില്ലെന്ന് ഖമനയി, ട്രംപിന്റെ ക്ഷണം നിരസിച്ച് നരേന്ദ്ര മോദി, കപ്പൽ തടഞ്ഞുവയ്ക്കാൻ ഉത്തരവ് – പ്രധാനവാർത്തകൾ
കീഴടങ്ങില്ലെന്ന് ഇറാൻ, പെട്രോൾ പമ്പിലേത് പൊതു ശുചിമുറിയല്ലെന്ന് ഹൈക്കോടതി, എംഎസ്സി കമ്പനിക്ക് തിരിച്ചടി, യുഎസ് സന്ദർശിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ച് നരേന്ദ്ര മോദി, ബോയിങ് 787 ഡ്രീംലൈനർ സുരക്ഷിതമെന്ന് ഡിജിസിഎ– തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി.
ഇറാൻ കീഴടങ്ങില്ലെന്നും അമേരിക്കയുടെ സൈനിക ഇടപെടലുണ്ടായാൽ അതിനു വലിയ തിരിച്ചടി നൽകുമെന്നും ഖമനയി എക്സിൽ പറഞ്ഞു. യുഎസ് സന്ദർശിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി കാനഡയിലെത്തിയ മോദിയോട് അവിടുത്തെ സന്ദർശനത്തിനുശേഷം യുഎസിലേക്കു വരാനായിരുന്നു ട്രംപ് ക്ഷണിച്ചത്.
ഇരുനേതാക്കളും 35 മിനിറ്റ് നേരം ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ഈ ഫോൺ കോളിലായിരുന്നു യുഎസ് സന്ദർശിക്കാൻ ട്രംപ് മോദിയെ ക്ഷണിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതല്ലെന്നു ഹൈക്കോടതി.
തങ്ങളുടെ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറികളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഇടക്കാല ഉത്തരവ്. കോടിക്കണക്കിന് രൂപയുടെ ചരക്കുമായി എംഎസ്സി എൽസ 3 അറബിക്കടലിൽ മുങ്ങിയതിനു പിന്നാലെ കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവയ്ക്കാൻ ഉത്തരവ്.
അഡ്മിറാലിറ്റി നിയമ പ്രകാരം ഹൈക്കോടതിയാണ് ഇന്ന് ഉത്തരവ് പറപ്പെടുവിച്ചിരിക്കുന്നത്. കൊളംബോയിൽനിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് വരുന്ന എംഎസ്സി പോളോ II എന്ന കപ്പലാണ് തടഞ്ഞു വയ്ക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. എയർ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ നടത്തിയ പരിശോധനയിൽ കാര്യമായ സുരക്ഷാപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്നു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ).
വിമാനങ്ങളും അതിന്റെ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായും ഡിജിസിഎ വിലയിരുത്തി. എയർ ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഡിജിസിഎയുടെ വിലയിരുത്തൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]