
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (17-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരക്കെ മഴ ലഭിക്കും.
∙ ശക്തമായ കാറ്റും വീശും
കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
ഇലകമൺ പഞ്ചായത്ത് ഗ്രാമസഭ
ഇലകമൺ∙ വാർഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പിനുള്ള ഗ്രാമസഭ ഇന്നു നടക്കും. വാർഡ്–10 (പാളയംകുന്ന് എസ്എൻടി കോളജ്–11.00), വാർഡ്–11(പഞ്ചായത്ത് ഹാൾ 2.00).
പോളിടെക്നിക് കോഴ്സുകൾ
നെടുമങ്ങാട് ∙ ഗവ. പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെല്ലിൽ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7559955644.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ 2025-27 വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 1 ന് വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും.