‘ഇസ്രയേലിനെ ഭയക്കണം, ഞങ്ങളുടെ ആണവശക്തി ഞങ്ങളുടെ ശത്രുക്കളെ പ്രതിരോധിക്കാൻ’: ഇറാനെ തള്ളി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്∙ ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ അതിന് മറുപടി നൽകാൻ പാക്കിസ്ഥാൻ തങ്ങളുടെ പക്ഷത്ത് അണിചേരുമെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാൻ അത്തരത്തിൽ ഒരു ഉറപ്പും ആർക്കും നൽകിയിട്ടില്ലെന്ന് പാക്ക് പ്രതിരോധമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
Latest News
‘‘ഞങ്ങളുടെ ആണവശക്തി ഞങ്ങളുടെ ജനങ്ങൾക്ക് ഉപയോഗപ്രദമാകാനും ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാനുമാണ്. ഇസ്രയേൽ ഇപ്പോൾ കാണിക്കുന്നതു പോലെ ഞങ്ങൾ അയൽ രാജ്യങ്ങൾക്കെതിരെ ഇത്തരം ആധിപത്യ നയങ്ങൾ സ്വീകരിക്കാറില്ല.’’– ആസിഫ് പറഞ്ഞു.
ഇസ്രയേലിന്റെ ആണവശക്തിയിൽ ലോകരാജ്യങ്ങൾ ഭയപ്പെടണമെന്നും അതു രാജ്യാന്തര ആണവനിയമങ്ങൾ പാലിക്കുന്നവയല്ലെന്നും പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പും നൽകി. ഇസ്രയേൽ ആണവാക്രണത്തിന് മുതിർന്നാൽ പാക്കിസ്ഥാൻ ഇറാനെ പിന്തുണയ്ക്കുമെന്നാണ് ദേശീയ ചാനലിനു നൽകി അഭിമുഖത്തിൽ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ കമാൻഡറും ഇറാൻ ദേശീയ സുരക്ഷാ കൗൺസൽ അംഗവുമായ ജനറൽ മോസെൻ റിസെയ് പറഞ്ഞത്.
ഇസ്രയേൽ ആണവായുധവുമായി ഇറാനെ ആക്രമിച്ചാൽ അവർക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്നാണ് പാക്കിസ്ഥാൻ അറിയിച്ചതെന്നാണ് റിസെയ് പറഞ്ഞത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]