
കനോലി കനാൽ കവിഞ്ഞൊഴുകിയതുമൂലം മുന്നുറോളം വീടുകൾ വെള്ളക്കെട്ടിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊന്നാനി∙ കടൽക്ഷോഭവും കനോലി കനാൽ കവിഞ്ഞൊഴുകിയതുംമൂലം വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ മുന്നുറോളം വീടുകൾ വെള്ളക്കെട്ടിൽ. വെളിയങ്കോട്ടേ തീരപ്രദേശമായ പത്തുമുറിയിലും തണ്ണിത്തുറയിലുമാണ് കടൽ ക്ഷോഭം രൂക്ഷമായത്. തീരത്തെ 20 വീടുകളിൽ വെള്ളം കയറി പൊന്നാനി-ചാവക്കാട് കനോലി കനാൻ കര കവിഞ്ഞ് ഒഴുകുകയാണ്. വെളിയങ്കോട് പഞ്ചായത്തിലെ ശ്രീലങ്കൻ കോളനി, പഴഞ്ഞി, മുളമുക്ക് പെരുമ്പടപ് പഞ്ചായത്തിലെ അയിരൂർ,പുതിയിരുത്തി, കോടത്തൂർ മേഖലയിലെ ഇരുനൂറോളം വീടുകളാണ് വെള്ളക്കെട്ടിലായത്.