
ഓപ്പൺ ഫിറ്റ്നസ് സെന്റർ; നിലം ഒരുക്കിത്തുടങ്ങി: 10 ലക്ഷം രൂപ ആദ്യപടിയായി വകയിരുത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃക്കരിപ്പൂർ ∙ മുതിർന്നവർ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും തുറന്ന സ്ഥലത്ത് വ്യായാമം നടത്തുന്നതിനു ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഓപ്പൺ ഫിറ്റ്നസ് സെന്റർ സ്ഥാപിക്കുന്നതിനുള്ള ഒരുക്കം തുടങ്ങി.തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തോടു ചേർന്നാണ് ഓപ്പൺ ഫിറ്റ്നസ് സെന്റർ സ്ഥാപിക്കുന്നത്. പ്രഭാത നടത്തത്തിനിറങ്ങുന്ന മുതിർന്നവർക്കും കളിക്കളത്തിലെത്തുന്ന കായിക താരങ്ങൾക്കും വ്യായാമം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഇതിനായി 10 ലക്ഷം രൂപ ആദ്യപടിയായി വകയിരുത്തിയിട്ടുണ്ടെന്നു ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം. മനു വിശദീകരിച്ചു.
നേരത്തെ മിനി സ്റ്റേഡിയം നവീകരണത്തിനും ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നു മനു പറഞ്ഞു. സെന്റർ സ്ഥാപിക്കുന്നതിനു മുന്നോടിയായി നിലം ഒരുക്കുന്നുണ്ട്. 4 മീറ്റർ വീതിയിലും 19 മീറ്റർ നീളത്തിലുമാണിത്. വ്യായാമം ചെയ്യുന്നതിനായി 12 ഉപകരണങ്ങൾ സ്ഥാപിക്കും. സോളർ വിളക്കുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.