
വയനാട് ജില്ലയിൽ ഇന്ന് (13-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജെപിഎച്ച്എൻ നിയമനം
തിരുനെല്ലി ∙ ഗവ. ആശ്രമം സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെപിഎച്ച്എൻ) താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 23ന്. ആശ്രമം സ്കൂളിൽ ലൈബ്രേറിയൻ നിയമനത്തിനു കൂടിക്കാഴ്ച 24 നു രാവിലെ 11 ന്. 0495-299330.
വൈദ്യുതി മുടക്കം
കാട്ടിക്കുളം ∙ ഇന്ന് പകൽ 9–5: പനവല്ലി, തിരുനെല്ലി, പോത്തുംമൂല, കാരമാട്, ചക്കിണി, കോട്ടിയൂർ.
ഡോക്ടർ നിയമനം
എടവക ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപിയിലേക്കു ഡോക്ടറെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 18നു രാവിലെ 11ന്. 04935 296906.
ആശാ വർക്കർ
എടവക ∙ ഗ്രാമ പഞ്ചായത്തിലെ 14, 19 വാർഡിൽ ആശാ വർക്കറെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 18ന് ഉച്ചയ്ക്ക് 12ന്. 04935 296906.
പ്രവേശനം ആരംഭിച്ചു
മാനന്തവാടി ∙ പി.കെ.കാളൻ മെമ്മോറിയൽ കോളജിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സിലേക്കു പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ് സി /എസ്ടി വിദ്യാർഥികൾക്കു നിയമ വിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്നു വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. www.ihrdadmissions.org മുഖേന അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പ് 20 ന് അകം കോളജ് ഓഫിസിൽ നൽകണം. 8547005060.