മുത്തശ്ശിയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഇതിക, ആശ്വസിപ്പിക്കാനാകാതെ കുടുംബം; നെഞ്ചുപൊട്ടി രഞ്ജിതയുടെ നാട്ടുകാർ
പത്തനംതിട്ട∙ പ്രതീക്ഷകൾ അവസാനിച്ചു. അഹമ്മദാബാദ് വിമാനദുരന്തത്തിൽ മലയാളി നഴ്സ് രഞ്ജിത നായർ മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് കുടുംബാംഗങ്ങൾ കേട്ടത്.
രഞ്ജിതയുടെ അമ്മ തുളസിയും രണ്ടു മക്കളുമാണ് തിരുവല്ല പുല്ലാട്ടെ വീട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽപെട്ട
വിമാനത്തിൽ രഞ്ജിത ഉണ്ടായിരുന്നുവെങ്കിലും പരുക്കുകളോടെ ആശുപത്രിയിലാണെന്ന വിവരം കേട്ട് പ്രതീക്ഷയിലായിരുന്നു കുടുംബം. അപകടവാർത്ത വന്നതോടെ പ്രദേശവാസികളും ബന്ധുക്കളും വീട്ടിലേക്കെത്തിയിരുന്നു.
Also Read
വൈകാതെ പത്തനംതിട്ട
കലക്ടറേറ്റിൽനിന്ന് രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ബന്ധുക്കൾക്കു ലഭിക്കുകയായിരുന്നു. വീട്ടിലുള്ള അമ്മയോടും രഞ്ജിതയുടെ രണ്ടു മക്കളോടും വിവരം എങ്ങനെ പറയുമെന്നത് ബന്ധുക്കളെ വിഷമിപ്പിച്ചു.
ഒടുവിൽ മരണവാർത്ത അറിയിച്ചതോടെ നിലവിളിയുയർന്നു. രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ 10-ാം ക്ലാസിലും മകൾ ഇതിക 7-ാം ക്ലാസിലുമാണ്.
മുത്തശ്ശി തുളസിയെ കെട്ടിപ്പിടിച്ചു കരയുന്ന ഇതിക കൂടിനിന്നവരിൽ വലിയ വേദനയായി. മക്കളെ ആശ്വസിപ്പിക്കാൻ കഴിയാതെ തുളസിയും നെഞ്ചുപൊട്ടിക്കരയുകയായിരുന്നു.
രഞ്ജിതയുടെ പിതാവ് ഗോപകുമാരൻ നായർ 5 വർഷം മുൻപ് മരിച്ചിരുന്നു. സഹോദരൻ രഞ്ജിത്ത് സമീപത്തു തന്നെയാണ് താമസിക്കുന്നത്.
Also Read
നാട്ടിലെ സർക്കാർ ആശുപത്രിയിൽ ജോലിയുണ്ടായിരുന്ന രഞ്ജിത 5 വർഷം ലീവെടുത്താണ് ഒമാനിലേക്കു പോയത്. ലണ്ടനിൽ ജോലി ലഭിച്ചതോടെ ഒമാനിൽനിന്നു നാട്ടിലെത്തിയ രഞ്ജിത ലീവ് നീട്ടിയെടുത്താണ് ലണ്ടനിലേക്കു യാത്ര തിരിച്ചത്.
കൊച്ചിയിൽനിന്ന്, കണക്ഷൻ ഫ്ലൈറ്റിൽ പോകാനായാണ് അഹമ്മദാബാദിലെത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

