
തലച്ചോറിലേക്കുള്ള ഞരമ്പുകൾക്ക് രോഗം; ചികിത്സയ്ക്കായി സുമനസ്സുകളുടെ കരുണ തേടി യുവാവ്
അഞ്ചിരി ∙ തലച്ചോറിലേക്കുള്ള ഞരമ്പുകൾക്ക് രോഗം ബാധിച്ച തലയനാട് കൊടുക്കുന്നേൽ രാഹുൽ (32) ഉദാര മനസ്കരുടെ സഹായം തേടുന്നു. തലച്ചോറിലേയ്ക്കുള്ള ഞരമ്പുകൾക്ക് വീക്കവും പഴുപ്പും ഉണ്ടാകുന്ന രോഗമാണ് രാഹുലിന്.
ഒരുകണ്ണിന് കാഴ്ച കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിൽസ തേടി കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. അവിടെ നടത്തിയ പരിശോധനയിലാണ് ബിലാറ്ററൽ ഐക്ക അനേറിസം (Bilateral ica aneurysm) എന്ന രോഗമാണെന്നു കണ്ടെത്തുന്നത്.
മുഖത്തിന്റ ഇരുവശങ്ങളിൽ നിന്നുമുള്ള ഞരമ്പുകൾക്ക് നീരും പഴുപ്പും ഉണ്ടാകുന്നതാണ് രോഗം. ഇത് തലച്ചോറിലേയ്ക്ക് എത്തി തലച്ചോറ് നശിക്കുമെന്നതാണ് പെട്ടന്ന് ചികിൽസ കിട്ടിയില്ലെങ്കിൽ സംഭവിക്കുക. ഇതിനുള്ള ചികിത്സ ബൈലാറ്ററൽ ഫ്ളോ ഡൈവേർട്ടർ കോയിലിങ്ങ് ആണ്.
ഇതിനായി പ്ലാറ്റിനം കോയിൽ വാങ്ങുന്നതും ചികിത്സയും ഉൾപ്പെടെ 13,50,000 രൂപ വേണമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയും സ്വന്തമായുണ്ടായിരുന്ന സ്വർണവും വസ്തുക്കളും എല്ലാം വിറ്റ് ഒരു വശത്ത് ശസ്ത്രക്രിയ നടത്തി.
എത്രയും വേഗം മറു ഭാഗത്തുകൂടി ഓപ്പറേഷൻ നടത്തണം. അതിന് ഏഴു ലക്ഷം രൂപ ചെലവാകും.
എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വാടക വീട്ടിൽ കഴിയുന്ന ഈ കുടുംബം. അമ്മ ഒമന മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി കഷ്ടപ്പെടുകയാണ്.
കേരള ഗ്രാമീൺ ബാങ്ക് കലയന്താനി ബ്രാഞ്ചിൽ അമ്മ ഓമന രവിയുടെയും പഞ്ചായത്ത് അംഗം കെ.എ.സുലോചനയുടെയും പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് നമ്പർ : 40362101076578.
ഐഎഫ്എസ്സി കോഡ് : KLGB 0040362.
ഫോൺ നമ്പർ : 95622 44592
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]