കണ്ണൂർ ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
വൈദ്യുതി മുടക്കം
മയ്യിൽ ∙ പൊയ്യൂർറോഡ്, പാറത്തോട്, മേച്ചേരി, മദീന, ഗോപാലൻപീടിക ട്രാൻസ്ഫോമർ പരിധി 9.00–12.00.
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എളമ്പാറ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ. അറിയാൻ
റീഇംബേഴ്സ്മെന്റിന് അപേക്ഷ ക്ഷണിച്ചു
മാഹി ∙ പുതുച്ചേരി സൈനിക ക്ഷേമവകുപ്പ്, തൊഴിൽരഹിതരും വരുമാന നികുതി പരിധിയിൽ വരാത്തവരുമായ വിമുക്ത ഭടന്മാരുടെ മക്കളുടെ ട്യൂഷൻ ഫീസ്, പുസ്തകം, യൂണിഫോം ചെലവുകളുടെ 2024-25 വർഷത്തെ റീഇംബേഴ്സ്മെന്റിന് അപേക്ഷ ക്ഷണിച്ചു.
മാഹിയിലെ അർഹരായ വിമുക്ത ഭടന്മാർ, വിമുക്ത ഭടന്മാരുടെ വിധവകൾ എന്നിവർക്ക് അപേക്ഷാ ഫോറം മാഹി അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിൽ നിന്ന് ലഭിക്കും. അപേക്ഷാ ഫോറം പുതുച്ചേരി സൈനിക ക്ഷേമ വകുപ്പിന്റെ വെബ് സൈറ്റായ https://sainik.py.gov.in നിന്നു ഡൗൺലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷകൾ രസീതുകൾ സഹിതം ഓഗസ്റ്റ് 22ന് അകം പുതുച്ചേരി സൈനിക ക്ഷേമ വകുപ്പിൽ നലകണം. മാഹിക്കാർക്ക് ബിഎഡ് സീറ്റ്
മാഹി ∙ മാഹിയിലെ സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്ക് കോഴിക്കോട് ഗവ.
കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിഎഡ് പ്രവേശനത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ www.admission.uoc.ac.in എന്ന വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്ത അപേക്ഷയുടെ കോപ്പി, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മാഹി റവന്യു വകുപ്പിൽനിന്ന് ലഭിച്ച മാഹിയിലെ സ്ഥിരതാമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം മാഹി അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിൽ 2025 ജൂൺ 18ന് അകം അപേക്ഷിക്കണം.
റാങ്ക് പട്ടിക
നിർമലഗിരി ∙ കോളജ് (ഓട്ടോണമസ്) ഒന്നാം വർഷ പിജി പ്രവേശനത്തിനുള്ള റാങ്ക് പട്ടിക കോളജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 12 മുതൽ 16 വരെ ആയിരിക്കും അഡ്മിഷൻ.
വിവരങ്ങൾക്ക്: www.nirmalagiricollege.ac.in. 7902200068, 7902200069. ഒഴിവ്
അധ്യാപകർ
തലശ്ശേരി∙ ഗവ.
ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് നിയമനത്തിനുള്ള അഭിമുഖം നാളെ 2ന് നടക്കും.
തലശ്ശേരി∙ ഗവ. അയ്യലത്ത് യുപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിലേക്ക് അഭിമുഖം നാളെ 10.30ന് സ്കൂൾ ഓഫിസിൽ.
ചിറക്കര∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ കെമിസ്ട്രി ഒഴിവിലേക്ക് അഭിമുഖം ഇന്ന് 10ന് സ്കൂൾ ഓഫിസിൽ.
ചൊക്ലി ∙ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഫിസിക്സ് ഒഴിവ്. കൂടിക്കാഴ്ച 16ന് 10ന്.
ഡോക്ടർ
ചക്കരക്കൽ ∙ ഇരിവേരി സിഎച്ച്സി സായാഹ്ന ഒപിയിലേക്കു (ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ) എൽഎസ്ജിഡി ഡോക്ടർമാരെ നിയമിക്കുന്നു. അഭിമുഖം നാളെ 11 ന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ.
അധ്യാപകർ
നാറാത്ത് ∙ ചെറുവാക്കര ഗവ. വെൽഫെർ എൽപി സ്കൂളിൽ ഫുൾടൈം ലാംഗ്വേജ് ടീച്ചർ ജൂനിയർ അറബിക് എൽപി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അഭിമുഖം നാളെ 11ന്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]