
കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കുട്ടമ്പുഴ ഗ്രാമം. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്ന പെരിയാറിന്റെ ഒരു കൈവഴിയിലാണ് കുട്ടമ്പുഴ സ്ഥിതി ചെയ്യുന്നത്.
അധികമാരും അറിയാത്ത എറണാകുളത്തെ ഈ സ്ഥലം കാഴ്ചകൾ കൊണ്ട് വിസ്മയിപ്പിക്കും കുട്ടമ്പുഴ.
എറണാകുളത്ത് നിന്ന് ഒരു ദിവസത്തേക്ക് യാത്ര പോകാൻ കഴിയുന്ന അതിമനോഹരമായ ഒരു ഗ്രാമമാണ് കുട്ടമ്പുഴ. പുഴകളും വെള്ളച്ചാട്ടങ്ങളും വനങ്ങളും കുന്നിന് പുറങ്ങളും ഒക്കെയാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.
ദൂരം
എറണാകുളത്ത് നിന്ന് ഏകദേശം 69 കിലോമീറ്ററുകൾ അകലെയാണ് കുട്ടമ്പുഴ സ്ഥിതി ചെയ്യുന്നത്.മാമലകണ്ഡമാണ് ഇവിടത്തെ പ്രധാന ആകർഷണം.
എങ്ങനെ പോകാം?
കോതമംഗലത്ത് നിന്ന് കെഎസ്ആർടിസി ബസിൽ ജംഗിൾ സഫാരി പാസിൽ ഇവിടെ എത്താൻ കഴിയും. ഇത് കൂടാതെ സ്വകാര്യ വാഹനത്തിൽ കോതമംഗലം – മൂന്നാർ റൂട്ടിലും ഇവിടേക്ക് എത്താൻ കഴിയും.
സ്ഥലങ്ങൾ
കോതമംഗലത്ത് നിന്ന് ആരംഭിക്കുന്ന യാത്ര വട്ടേക്കാട് വഴിയാണ് മുന്നോട്ട് പോകേണ്ടത്. കുട്ടമ്പുഴ, ഉരുളന്തുണ്ണി, മാമലകണ്ടം എന്നീ പ്രദേശങ്ങളായിലൂടെയാണ് യാത്ര പോകേണ്ടത്. ഇത് നവ്യമായ ഒരു അനുഭവം നിങ്ങൾക്ക് നൽകും.
എപ്പോൾ സന്ദർശിക്കണം
വർഷത്തിൽ ഏത് സമയത്തു ഇവിടെ സന്ദർശിക്കാമെങ്കിലും മഴക്കാലം കഴിഞ്ഞ ഉടനെയുള്ള സമയങ്ങളിൽ പോകുന്നതാണ് നല്ലത്. ഈ സമയം ഇവിടെത്തെ കാടുകളും. പുഴകളും ഏറ്റവും മനോഹരമായി ഇരിക്കുന്ന സമയമാണ്.
സൂര്യാസ്തമയം
ഇവിടത്തെ സൂര്യാസ്തമയവും സൂര്യോദയവും അതീവ ഭംഗിയുള്ളതാണ്. ഇവിടേക്ക് യാത്ര ചെയ്യുമ്പോൾ ഇവ രണ്ടും കണ്ടതിന് ശേഷം മടങ്ങാൻ ശ്രമിക്കുന്നതാണ് നല്ലത്.
മാമലകണ്ടം
മാമലക്കണ്ടം കാടിന് നടുവിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ഗ്രാമമാണ്. കുട്ടമ്പുഴയിൽ നിന്ന് ഏകദേശം 12 കിലോമീറ്ററുകൾ അകലെയാണ് ഈ സുന്ദരമായ ഗ്രാമം. ഇവിടെ ഹോം സ്റ്റേകളിൽ താമസിക്കാനുള്ള സൗകര്യവും ഉണ്ട്.
വെള്ളച്ചാട്ടങ്ങൾ
ഈ യാത്രയ്ക്കിടയിൽ രണ്ടോ അതിലധികമോ വെള്ളച്ചാട്ടങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. തെളിവെള്ളത്തിൽ കുളിക്കാനും, മനസിന് സമാധാനം നേടി തരുന്ന കാഴ്ചകൾ കണ്ട് സമയം ചിലവഴിക്കാനും കഴിയും.
മൃഗങ്ങൾ
ഈ യാത്രയിൽ നിരവധി മൃഗങ്ങളെയും നിങ്ങൾക്ക് കാണാൻ കഴിയും. ആന കൂട്ടങ്ങളെയും മാൻ കൂട്ടങ്ങളെയും നിങ്ങൾക്ക് ഈ യാത്രയിൽ കാണാൻ കഴിയും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]