
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം: ആദ്യഘട്ടം മാനാഞ്ചിറ–മലാപ്പറമ്പ് 4 വരിപ്പാത നിർമാണോദ്ഘാടനം 16ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ ആദ്യഘട്ടമായി മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.32 കിലോമീറ്റർ 4 വരിപ്പാതയുടെ നിർമാണോദ്ഘാടനം 16ന് വൈകിട്ട് 5ന് കലക്ടറേറ്റിനു മുൻവശം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.റോഡിന് ഏറ്റെടുത്ത സ്ഥലം കഴിഞ്ഞ ദിവസം കരാർ കമ്പനിയായ മിഡ്ലാൻഡ് കോൺട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡിനു കൈമാറി. റോഡിന്റെ തുടക്ക സ്ഥലമായ മാനാഞ്ചിറയിൽ കോൺക്രീറ്റ് ഓടകളുടെ പ്രാരംഭ പ്രവൃത്തി ഇന്നലെ ആരംഭിച്ചു. ആദ്യഘട്ടത്തിൽ റോഡിന് ഇരുവശത്തുമുള്ള കോൺക്രീറ്റ് കാനകളുടെ പ്രവൃത്തിയാണ് തുടങ്ങുക.നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഇപിസി (എൻജിനീയറിങ് പ്രൊക്യൂർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) രീതിയിലാണ് നിർമാണം.
മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 24 മീറ്റർ വീതിയിൽ ആദ്യ ഘട്ട വികസനത്തിനു കഴിഞ്ഞ 24ന് മിഡ്ലാൻഡ് കോൺട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കരാർ ഉടമ്പടി ഒപ്പുവച്ചിരുന്നു. 79.90 കോടിയാണ് ആദ്യഘട്ട നിർമാണ ചെലവ്. ഇരുവശത്തും കോൺക്രീറ്റ് കാന, ഡക്ട്, 2 മീറ്റർ നടപ്പാത, 22 ക്രോസ് ഡക്റ്റുകൾ, മധ്യത്തിൽ 2 മീറ്റർ വീതിയിൽ മീഡിയൻ, മീഡിയനിൽ തെരുവുവിളക്കുകൾ, 2 വശത്തും ബിഎം – ബിസി 2 വരിപ്പാത എന്നിവയാണ് നിർമിക്കുന്നത്.21 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, 7 ബസ് ബേ, സിവിൽ സ്റ്റേഷനു മുൻപിൽ നടപ്പാലം, കവലകളിൽ ട്രാഫിക് സിഗ്നലുകൾ എന്നിവയും നിർമിക്കുന്നുണ്ട്. ഇന്നലെ നടന്ന യോഗം മേയർ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ പ്രോജക്ട് മാനേജർ കെ.വിനയരാജ് നിർമാണ പദ്ധതി വിശദീകരിച്ചു.